ഉത്തേജക പരിശോധന: ജമൈക്കന്‍ താരവും പരാജയപ്പെട്ടു
കിങ്സ്റ്റണ്‍: 2008ലെ ബെയ്ജിങ് ഒളിംപ്കസില്‍ ഉത്തേജകം ഉപയോഗിച്ചവരുടെ പട്ടികയില്‍ ജമൈക്കന്‍ താരവും. സാംപികളുകളുടെ പുനഃപരിശോധനയിലാണ് ജമൈക്കന്‍ താരവും പരാജയപ്പെട്ടത്. ഈ താരത്തിന്റെ പേരോ മത്സരിക്കുന്ന ഇനമോ വെളിപ്പെടുത്താന്‍ ഐ.ഒ.സി തയ്യാറായിട്ടില്ല. താരത്തിന്റെ ബി സാംപിളുകളുടെ പരിശോധന ലോക ഉത്തേജക വിരുദ്ധ സമിതി(വാഡ)യുടെ അംഗീകാരമുള്ള ലബോറട്ടറിയില്‍ നടത്തും. ഇതിനു ശേഷം മാത്രമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ജമൈക്കന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഫെന്നല്‍ വിസമ്മതിച്ചു. ജമൈക്കന്‍ അഡ്മിനിസ്്‌ട്രേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വാറന്‍ ബ്ലേക്ക് ഈ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു.
വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഉത്തേജക അഴിമതിയുടെ പശ്ചാത്തലത്തിലാണ് 2008, 2012 ഒളിംപിക്‌സുകളിലെ സാംപിളുകള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ 31 താരങ്ങ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."