ഡോക്ടേഴ്സ് എസ്.ബി.ഐ കാര്‍ഡുമായി ഐ.എം.എയും
തിരുവനന്തപുരം: പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളായ എസ്.ബി.ഐ കാര്‍ഡ് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടര്‍മാരുടെ പ്രാതിനിധ്യമുള്ള ഏറ്റവും വലിയ സന്നധ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി (ഐ.എം.എ) സഹകരിച്ച് ഡോക്ടര്‍മാര്‍ക്കുള്ള എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാര്‍ഡായ ഡോക്ടേഴ്സ് എസ്.ബി.ഐ കാര്‍ഡ് പുറത്തിറക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് സവിശേഷ അനുഭവം ലഭ്യമാക്കുകയും അവരുടെ ജീവിതശൈലിക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങും വിധം പരമാവധി മൂല്യം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കാര്‍ഡ് പുറത്തിറക്കുന്നത്.
ഈ സംരംഭത്തിലൂടെ വളരെ മികച്ച സേവനമാണ് സമൂഹത്തിലേക്ക് എത്തിക്കുന്നതെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രവി വാംഖടേക്കര് പറഞ്ഞു. പ്ലാസ്റ്റിക് മണിയുടെ ഇക്കാലത്ത് വേറിട്ടു നില്ക്കുന്ന സേവനം നല്കുവാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് മികച്ച മൂല്യം ലഭ്യമാകുന്ന എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിന് എസ്.ബി.ഐ കാര്‍ഡുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.എ ബ്രാന്ഡിങുള്ള എക്സ്ലൂസീവ് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നത് അംഗങ്ങള്‍ക്ക് അഭിമാനമുള്ള കാര്യമായിരിക്കുമെന്ന് ഐ.എം.എ സെക്രട്ടറി ജനറല്‍ ഡോ. ആര്.എന്‍ ടന്ഡന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."