HOME
DETAILS

നികുതി വര്‍ധിക്കും; വരുമാനം കൂട്ടാനുള്ള പദ്ധതികളുമായി ഏറ്റുമാനൂര്‍ നഗരസഭാ ബജറ്റ്

  
backup
March 28 2018 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae


ഏറ്റുമാനൂര്‍: വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്ക് ആനുപാതികമായി വരുമാനം വര്‍ധിപ്പിക്കുവാന്‍ വിവിധ പദ്ധതികളുമായി ഏറ്റുമാനൂര്‍ നഗരസഭയുടെ ബജറ്റ്.
പാര്‍പ്പിടം, മരാമത്ത്, ശുചിത്വം, കൃഷി, ആരോഗ്യം എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സാമ്പത്തിക അടിത്തറ ഉറപ്പിക്കാന്‍ നികുതി വര്‍ധന വരുത്തുന്നതിനും നികുതിയിനത്തിലും വാടകയിനത്തിലും ലഭിക്കാനുള്ള കുടിശിഖയുടെ പിരിവ് കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സനും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനും ആയ ജയശ്രീ ഗോപികുട്ടന്‍ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ചാക്കോ ജോസഫ് അധ്യക്ഷനായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ 1,51,19,131 രൂപ മുന്നിരിപ്പും 20,73,37,870 രൂപ വരവും ഉള്‍പ്പെടെ ആകെ 22,24,57,001 രൂപ വരവും 14,67,61,931 രൂപ ചിലവും 7,56,95,070 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന പുതുക്കിയ ബജറ്റിനൊപ്പം 67,03,88,200 രൂപ വരവും 73,20,55,042 രൂപ ചെലവും 1,40,28,288 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന 2018-19 ലേക്കുള്ള മതിപ്പ് ബജറ്റും വൈസ് ചെയര്‍പേഴ്‌സന്‍ അവതരിപ്പിച്ചു. നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിന് മൂന്നു കോടി രൂപയും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയായ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് ഉള്‍പ്പെടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളം- 1,30,93,000, ആരോഗ്യം - 1,56,25,000, പൊതു വിദ്യാഭ്യാസം - 82,60,000, വനിതാക്ഷേമം - 23,50,000, എസ് സി പി - 1,57,00,000, കൃഷി - 1,65,65,000, പാര്‍പ്പിടം - 15,35,00,000, ശുചിത്വം - 1,90,75,000, പൊതുമരാമത്ത് - 6,33,60,000 എന്നിങ്ങനെയാണ് വിവിധ വികസന പദ്ധതികള്‍ക്കായി തുക വക കൊള്ളിച്ചിട്ടുള്ളത്.പേരൂര്‍ കണ്ടഞ്ചിറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് പതിനെട്ടു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് ഈ തുക. ഹെല്‍ത്ത് സബ് സെന്ററുകളുടെ വികസനത്തിനും പതിനെട്ട് ലക്ഷം അനുവദിച്ചു. സീവേജ് ട്രീറ്റ്‌മെന്റ് പ്ലന്റുകള്‍ക്കായി മുപ്പതു ലക്ഷവും അനുവദിച്ചു.
വസ്തു നികുതിയായി ഈ വര്‍ഷം 90,98,532 രൂപയും അടുത്ത സാമ്പത്തിക വര്‍ഷം 3,00,00,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ നികുതി യഥാക്രമം 79,87,093 രൂപയും 1,39,50,000 രൂപയും മറ്റു നികുതി വരുമാനങ്ങള്‍ യഥാക്രമം 18245723 രൂപയും 44300000 രൂപായും പ്രതീക്ഷിക്കുന്നു.
ചന്തകളില്‍ നിന്ന് അടുത്ത വര്‍ഷം 75,65,800 രൂപ വരുമാനം പ്രതീക്ഷിക്കുമ്പോള്‍ നഗരസഭയുടെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഇതര വസ്തുക്കളില്‍ നിന്നും 1,07,78,500 രൂപയും ലൈസന്‍സ് ഫീസ് ആയി 20,00,000 രൂപയും പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  17 days ago