HOME
DETAILS
MAL
ഇന്തോനേഷ്യന്‍ ഓപണ്‍: സൈന ക്വാര്‍ട്ടറില്‍
backup
June 03 2016 | 07:06 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഫിത്രിയാനിയെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 21-10. കരോലിന മരിനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.
എന്നാല്‍ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിനു തോല്‍വി പിണഞ്ഞു. ചൈനീസ് ജോഡിയായ ഹുവാങ് യാക്‌ജോങ്-ടാങ് ജിന്‍ഹുവ സഖ്യത്തോടാണ് ജ്വാല-അശ്വിനി സഖ്യം അടിയറവ് പറഞ്ഞത്. സ്‌കോര്‍ 9-21, 18-21. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമിത് റെഡ്ഡി സഖ്യം കൊറിയന്‍ സഖ്യമായ കോ സുങ് യുന്‍-ഷിന്‍ ബേക്ക് ചീയോള്‍ ജോഡിയോട് തോറ്റു. സ്‌കോര്‍ 18-21, 13-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."