HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: വിചാരണ ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റി
backup
March 28 2018 | 07:03 AM
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റി. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള സാവകാശത്തിനായാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിയത്.
കേസിന്റെ വിചാരണ നടപടിക്ക് ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."