HOME
DETAILS
MAL
കേംബ്രിഡ്ജ് അനലറ്റിക്ക കേരളത്തിലും വിവരങ്ങള്‍ ശേഖരിച്ചു
backup
March 28 2018 | 13:03 PM
കാലിഫോര്‍ണിയ: കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ പ്രതികരണം കേംബ്രിഡ്ജ് അനലറ്റിക്ക (സി.എ) ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. 2003 മുതല്‍ സി.എ ഇന്ത്യയിലും 2007 മുതല്‍ കേരളത്തിലും ഇടപെടല്‍ നടത്തിയതായി സി.എയുടെ മുന്‍ ജീവനക്കാരന്‍ ക്രസ്റ്റഫര്‍ വൈലിയുടേതാണ് വെളിപ്പെടുത്തല്‍. ബ്രിട്ടണ്‍ കേന്ദ്രമായ ഏജന്‍സി ആര്‍ക്കുവേണ്ടിയാണ് വിവരങ്ങള്‍ തേടിയതെന്ന് വൈലി വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും 600 ജില്ലകളിലും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് സാന്നിധ്യമുണ്ടായിരുന്നുവെന്ന് വൈലി വ്യക്തമാക്കിയിട്ടുണ്ട്. കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ജീവനക്കാരന്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."