ജിഷാവധം: ജോമോന് പുത്തന്‍പുരയ്ക്കല്‍ മൊഴി നല്കി
ആലുവ: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായി മൊഴി നല്കി. എ.ഡി.ജി.പി ബി.സന്ധ്യയ്ക്കു മുന്‍പാകെയാണ് പൊതുപ്രവര്‍ത്തകനായ ജോമോന് ഇന്നലെ രാവിലെ 10 മണിയോടെ ആലുവ പോലിസ് ക്ലബ്ബില്‍ എത്തി മൊഴി നല്‍കിയത്. ജിഷ വധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തോളമായി ജിഷയുടെഅമ്മയുടെ കുടുംബവുമായി തങ്കച്ചന്റെ കുടുംബത്തിന് ബന്ധം ഉണ്ട്. കൊലപാതകം നടന്ന് ദിവസങ്ങളോളം ഇതു മറച്ചുവച്ചതാണു തെളിവുകള്‍ നശിക്കാന്‍ ഇടയാക്കിയതെന്നും, ആദ്യ അന്വേഷണത്തില്‍ ഏറെ പിഴവുകള്‍ ഉള്ളതായും ജോമോന് ആരോപിച്ചു. തങ്കച്ചനെ സഹായിച്ച ചില പോലിസ് ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണ സംഘത്തിലുമുണ്ട്.തന്റെ പക്കല്‍ ഉള്ള തെളിവുകള്‍ തല്കാലം മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ല. അതെല്ലാം അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ജിഷയുടെ അമ്മയ്ക്കും ആരോപണവിധേയനായ തങ്കച്ചനും നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് താന്‍ കൈമാറിയതെന്നും ജോമോന് പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ ആലുവ പൊലിസ് ക്ലബ്ബില്‍ എത്തിയ ജോമോന് വൈകിട്ട് അഞ്ചോടെയാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."