HOME
DETAILS
MAL
എയര്‍ ഇന്ത്യയുടെ 76 % ഓഹരികള്‍ വില്‍ക്കുന്നു
backup
March 29 2018 | 01:03 AM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറങ്ങി. തുറന്ന ലേലത്തില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം. കഴിഞ്ഞ ജൂണിലാണ് ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്. അതേസമയം പുതിയ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 2016 -17 ലെ കണക്കുകള്‍ അനുസരിച്ച് എയര്‍ ഇന്ത്യ 48, 876 കോടി രൂപ കടത്തിലാണ്. അടുത്ത വര്‍ഷം കടത്തില്‍ 3500 കോടിയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഓഹരി വിറ്റഴിച്ച് നിയന്ത്രണാവകാശം കൈയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."