HOME
DETAILS

കാലിക്കറ്റില്‍ ബജറ്റവതരിപ്പിച്ചു പഠനവകുപ്പുകള്‍ മികവുറ്റതാക്കാന്‍ 6 കോടി

  
backup
March 29 2018 | 02:03 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%a4%e0%b4%b0


തേഞ്ഞിപ്പലം: വിവിധ പഠന വകുപ്പുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 6 കോടി നീക്കി വച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബജറ്റവതരിപ്പിച്ചു.
സര്‍വകലാശാലാ കാംപസില്‍ സുവര്‍ണ ജൂബിലി സ്മാരക സാംസ്‌കാരിക പഠനകേന്ദ്രം സ്ഥാപിക്കും. 2018-19 വര്‍ഷത്തെ സുപ്രധാന പദ്ധതിയാണിതെന്ന് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ.ആര്‍.ബിന്ദു അറിയിച്ചു.
ഇന്റര്‍ ഡിസിപ്ലിനറി മ്യൂസിയങ്ങള്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി (900 ലക്ഷം), ലൈഫ് സയന്‍സ് വിഭാഗം പുതിയ കെട്ടിടം (200 ലക്ഷം), ബയോടെക്‌നോളജി വകുപ്പിന് പുതിയ കെട്ടിടം (75 ലക്ഷം), യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രത്തിന് പുതിയ കെട്ടിടം (100 ലക്ഷം), ലേഡീസ് ഹോസ്റ്റല്‍ പുതിയ ബ്ലോക്ക് (150 ലക്ഷം), ലേഡീസ് ഹോസ്റ്റല്‍ രണ്ടാം നില (225 ലക്ഷം), മെന്‍സ് ഹോസ്റ്റല്‍ (100 ലക്ഷം), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് അക്കാദമിക് ബ്ലോക്കും മെന്‍സ് ഹോസ്റ്റലും (250 ലക്ഷം), മെച്ചപ്പെട്ട ജലവിതരണം (50 ലക്ഷം), മലിനജല പരിപാലനം (200 ലക്ഷം), ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങലും ഡിജിറ്റലൈസേഷന്‍ നവീകരണവും (125 ലക്ഷം). ഇതിന് പുറമെ വിജ്ഞാപന വ്യാപന കേന്ദ്രം, സുവര്‍ണ ജൂബിലി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ്, ബഷീര്‍ സാംസ്‌കാരിക ഉത്സവം, അംഗപരിമിതര്‍ക്കുള്ള പ്രത്യേക കേന്ദ്രം, വനിതാക്ഷേമ കേന്ദ്രം, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍ വികസനം തിയേറ്റര്‍ കോംപ്ലക്‌സ് എന്നിവ സ്ഥാപിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
ക്രിമിനോളജി, ഫോറന്‍സിക് സയന്‍സ് എന്നീ പുതിയ പഠനവകുപ്പുകള്‍ സ്ഥാപിക്കും.യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 55 ലക്ഷം രൂപയും ഡി.എസ്.യു പ്രവര്‍ത്തനങ്ങള്‍ക്ക് 1,50,000 രൂപയും വകയിരുത്തി. സര്‍വകലാശാലാ ഫെലോഷിപ്പുകള്‍ നല്‍കുന്നതിനായി 220 ലക്ഷം രൂപ നീക്കിവച്ചു. 5 ലക്ഷം രൂപ മെറിപ്പ് സ്‌കോളര്‍ഷിപ്പിനായും മാറ്റിവച്ചു. യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് ഉള്‍പ്പെടെ 56966.02 ലക്ഷം രൂപ വരവും 45056.46 ലക്ഷം രൂപ ചെലവും 11909.56 ലക്ഷം രൂപ ക്ലോസിങ് ബാലന്‍സും പ്രതീക്ഷിക്കുന്നു. സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമമദ് ബഷീര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago