ക്ഷേമ പെന്‍ഷന്‍ അപേക്ഷകര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ രഹസ്യവിലക്ക്
തൃക്കരിപ്പൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണംചെയ്യുന്ന ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ക്ക് 15 മാസമായി സര്‍ക്കാരിന്റെ രഹസ്യവിലക്ക്. ധനകാര്യ വകുപ്പിന്റെ ഇടപെടലാണ് തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. പഞ്ചായത്തിലും ഗ്രാമസഭയിലും ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ അപേക്ഷകള്‍ ജനറല്‍ കമ്മിറ്റി പരിഗണിക്കും. ഇതില്‍ പാസാക്കുന്ന അപേക്ഷകള്‍ സെക്രട്ടറിമാര്‍ സാമൂഹികനീതി വകുപ്പിന്റെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റില്‍ നല്‍കും. എന്നാല്‍ ഈ സൈറ്റിന്റെ പ്രവര്‍ത്തനം 15 മാസമായി തടഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും കഴിഞ്ഞ 15 മാസത്തെ ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പെന്‍ഷനായി ലക്ഷത്തിലധികം പാവപ്പെട്ടവരാണ് കാത്തിരിക്കുന്നത്. വയോധികരും അര്‍ബുദരോഗം ബാധിച്ചവരും ഭര്‍ത്താവ് മരിച്ചവരും ഉള്‍പ്പെടെയുള്ളവരാണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ മാത്രം ഈ മാസം ഒന്നുമുതല്‍ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."