HOME
DETAILS
MAL
ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പെണ്‍കരുത്തിന്റെ വിജയം
backup
March 29 2018 | 05:03 AM
കൊടുങ്ങല്ലൂര്‍: ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പെണ്‍കരുത്തിന്റെ വിജയം. തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ അട്ടിമറിയിലൂടെ അഡ്വ: കെ.എം നൂര്‍ജഹാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ അഷറഫ് സാബാനെയാണു കെ.എം നൂര്‍ജഹാന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി കൊടുങ്ങല്ലൂര്‍ ബാര്‍ അസോസിയേഷനില്‍ നിലനിന്നിരുന്ന സമവാക്യമാണു ഈ തെരഞ്ഞെടുപ്പോടെ മാറി മറിഞ്ഞത്.
രാഷ്ട്രീയത്തിനതീതമായി മത്സരിച്ച രണ്ടു പാനലുകളിലുള്ളവരില്‍ പലരും വിജയിച്ചുവെങ്കിലും പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതു പരമ്പരാഗത ഭരണക്കാര്‍ക്കു തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."