HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ തകൃതി

  
backup
March 29 2018 | 05:03 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-5


ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള വി.വി പാറ്റ് യന്ത്രങ്ങളെത്തിച്ചു. മണ്ഡലത്തിലെ 154 പോളിങ് ബൂത്തുകളിലുപയോഗിക്കുന്നതിനായി 241 യന്ത്രങ്ങളാണ് എത്തിയിട്ടുള്ളത്.
ആവശ്യത്തില്‍ കവിഞ്ഞുള്ളത് കരുതലായി സൂക്ഷിക്കും. വോട്ട് ചെയ്തത് ആര്‍ക്കെന്നു വ്യക്തമാക്കുന്ന പേപ്പര്‍ പ്രിന്റ് എടുക്കുന്ന സംവിധാനമാണ് വി.വി പാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചവയാണ് ചെങ്ങന്നൂരിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഇവയുടെ പരിശോധന അന്തിമഘട്ടത്തിലാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സമതികള്‍ക്ക് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി.വിഅനുപമ രൂപം നല്‍കി. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. മുരളീധരന്‍ പിള്ളയ്ക്കാണ് മൊത്തം ചുമതല. ഇതിനുപുറമെ വിവിധ ഉപസമതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സുഖകരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കലക്ടറെ സഹായിക്കുകയെന്നതാണ് ഉപസമതികളുടെ ചുമതല.
വിവിധ സമതികളുടെ നോഡല്‍ ഓഫീസര്‍മാരായി ഇനിപ്പറയുന്നവരെ നിയമിച്ചുത്തരവായി. കമ്പ്യൂട്ടറൈസേഷന്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി.പാര്‍വതിദേവി, മീഡിയ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഇപോസ്റ്റിങ് തെരഞ്ഞടുപ്പ് ഡപ്യൂട്ടികളക്ടര്‍ എസ്.മരുളീധരന്‍പിള്ള, മാതൃകപെരുമാറ്റചട്ടം സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ഇവിഎം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സമഗ്രികളുടെ കൈകാര്യംഹൂസൂര്‍ ശിരസ്തദാര്‍ വി.എസ്.ജയപ്രകാശ് കുറുപ്പ്.
ഗതാഗതം ആര്‍.ടി.ഒ ഷിബു കെ.ഇട്ടി, ക്രമസമാധാനംഎ.ഡി.എം, ഐ.അബ്ദുള്‍സലാം, ചെലവ് നിരീക്ഷണം ഫിനാന്‍സ് ഓഫീസര്‍ സി.വി. അനില്‍ കുമാര്‍,പരിശീലനം സീനിയര്‍ സൂപ്രണ്ട് അബ്ദുള്‍ റഷീദ്, എം.സി.എം.സി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഇമെയില്‍ പരിശോധന, തപാല്‍ സ്വീകരണവും വിതരണവും ഫെയര്‍ കോപ്പി സൂപ്രണ്ട് സന്തോഷ് കുമാര്‍, ചികിത്സ സഹായംജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.വസന്തദാസ്, ഭിന്നശേഷിക്കാര്‍, പോളിങ് ഉദ്യോഗസ്ഥ ക്ഷേമം ജില്ല സാമൂഹികനീതി ഓഫീസര്‍ അനീറ്റ എസ്.ലിന്‍, സ്വീപ്പ്ശുചിത്വ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ്,മാതൃക പെരുമാറ്റചട്ട ലംഘനം, ചെലവ് പരിശോധന എന്നിവ പരിശോധിക്കുന്നതിനും മറ്റുമായി നിയമിക്കുന്ന വിവിധ പരിശോധന സംഘങ്ങളുടെ ചുമതലക്കാരാനായി ജൂനിയര്‍ സൂപ്രണ്ട് മനോജിനെയും നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago