ചേര്‍ത്തല -തണ്ണീര്‍മുക്കം റോഡിലെ കാന അടച്ചത് ജനങ്ങള്‍ക്ക് ദുരിതമായി
ചേര്‍ത്തല: ചേര്‍ത്തല -തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലിങ്ക് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി കാന അടച്ചത് ജനങ്ങള്‍ക്ക് ദുരിതമായി.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് തെക്കുവശത്തുനിന്നും റോഡിന്റെ തെക്കേ സൈഡില്‍ കിഴക്ക് പടിഞ്ഞാറ് കിടക്കുന്ന കാനയില്‍നിന്നാണ് മലിനജലം പുറത്തേയ്ക്ക് ഒഴുകി ജനങ്ങള്‍ക്ക് ദുരിതമായത്.
ഇത് മാറാരോഗങ്ങള്‍ പടരുവാന്‍ കാരണമാകും. കഴിഞ്ഞ 15 ദിവസമായി ദുര്‍ഗന്ധം സഹിക്കാനാവാതെ ജനങ്ങള്‍ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്.
കാന ബ്ലോക്ക് ചെയ്തതോടുകൂടി വിജയബാങ്കിന്റെ എടിഎം കൗണ്ടറിന് മുന്നില്‍ മലിനജലം നിറഞ്ഞ് എ.ടി.എമ്മില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്.
ജനങ്ങള്‍ പരാതിപ്പെട്ടിട്ട് പൊതുമരാമത്ത് അധികൃതരോ, മുനിസിപ്പല്‍ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കാനയുടെ സൈഡിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും കുഴലുകള്‍ ഉപയോഗിച്ച് കാനയിലേക്ക് തള്ളുന്ന മലിനജലമാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇങ്ങനെ കാനയിലേക്ക് മലിന്യജലം തള്ളരുതെന്ന് ബന്ധപ്പെട്ടവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് ആരും പാലിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."