സി.പി.എം പ്രവര്‍ത്തകന്റെ വീട് ആര്.എസ്.എസ് സംഘം അടിച്ചു തകര്‍ത്തതായി പരാതി
ചങ്ങനാശേരി: വാഴപള്ളിയില് സി.പി.എം പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തതായി പരാതി. വാട്ടര്‍ അതോറിറ്റിയില്‍ താല്കാലിക ജീവനക്കാരനായ വാഴപ്പള്ളി കുറ്റിശേരി കടവില്‍ അനില്‍കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ ആര്.എസ്.എസ് സംഘം തകര്‍ത്തതായാണ് പരാതി. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് വീടാക്രമിച്ചത്. ഈ സമയം അനില്‍ കുമാറിന്റെ ഭാര്യമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
വാഴപ്പള്ളി അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് തുടര്‍ച്ചയായ അക്രമണമാണ് നടക്കുന്നത്. അക്രമികള്‍ക്കെതിരെ അനില്‍കുമാര്‍ ചങ്ങനാശേരി പൊലിസില്‍ പരാതി നല്കി. വാഴപ്പള്ളിയില്‍ നിരന്തരം അക്രമം നടത്തുന്ന സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ആവശ്യപെട്ടു. അക്രമികള്‍ തകര്‍ത്ത വീട് എരീയാ സെക്രട്ടറി കെ.സി ജോസഫ് , ടി.പി അജികുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."