HOME
DETAILS

ഇടതു പണാധിപത്യത്തിന് വര്‍ഗീയതയുടെ തലോടല്‍

  
backup
June 03 2016 | 09:06 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%a3%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയചരിത്രത്തില്‍ താനൂരിന്റെ സ്ഥാനം നിഷേധിക്കാനാവാത്തതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിപദംവരെ അലങ്കരിച്ച സി.എച്ച് മുഹമ്മദ് കോയ സാഹിബ് ആദ്യമായി നിയമസഭയിലെത്തിയത് താനൂരില്‍നിന്നാണ്. പിന്നീട് മുസ്‌ലിം ലീഗിന്റെ ഒട്ടേറെ സമുന്നതനേതാക്കള്‍ ഇവിടെനിന്നു വിജയിച്ചു നിയമസഭയിലെത്തി. ഇ അഹമ്മദ് സാഹിബ്, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ഡോ. സി.എം കുട്ടി, പി. സീതിഹാജി, കെ. കുട്ടിഅഹമ്മദ് കുട്ടി, പി.കെ അബ്ദുറബ്ബ് തുടങ്ങിയ നേതാക്കളുടെ തട്ടകവും താനൂരായിരുന്നു.
2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടകളായ കുറ്റിപ്പുറം, തിരൂര്‍, മങ്കട എന്നിവിടങ്ങളില്‍ കനത്ത പ്രഹരമേറ്റ്  അതികായന്മാര്‍ അടിപതറിയപ്പോഴും 11,170 വോട്ട് ഭൂരിപക്ഷത്തില്‍ മുസ്‌ലിംലീഗ് സ്ഥാനാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലമാണത്. എന്നാല്‍, നിയോജക മണ്ഡലം പുനഃക്രമീകരണത്തോടെ താനൂരിന്റെ ഘടനയില്‍ കാതലായ മാറ്റമുണ്ടായി. താനൂര്‍ നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കുകളായിരുന്ന തെന്നല, നന്നമ്പ്ര, എടരിക്കോട്, പെരുമണ്ണ, ക്ലാരി എന്നീ പഞ്ചായത്തുകള്‍ തിരൂരങ്ങാടിയിലേയ്ക്കും പറപ്പൂര്‍ പഞ്ചായത്ത്  വേങ്ങര നിയോജക മണ്ഡലത്തിലേയ്ക്കും കൂട്ടിച്ചേര്‍ക്കപ്പെട്ടു. പകരം, താനൂരിനെ കൂടാതെ ബാക്കിയായത് സി.പി.എം ഭരിക്കുന്ന നിറമരതൂര്‍, താനാളൂര്‍ പഞ്ചായത്തുകളും കോണ്‍ഗ്രസും മുസ്‌ലിം ലീഗും തദ്ദേശതെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളുമായിരുന്നു.


കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം താനൂരില്‍ തുല്യതയില്ലാത്ത വികസനത്തിന്റെ കാലഘട്ടമായിരുന്നു. ഫിഷിങ് ഹാര്‍ബറടക്കം 650 കോടിയില്‍പ്പരം രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കി. പദ്ധതികള്‍ക്കു തുടക്കംകുറിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഏറ്റവുമധികമെത്തിയ നിയോജക മണ്ഡലങ്ങളിലൊന്നു താനൂരായിരുന്നു. വികസനനേട്ടങ്ങള്‍ യു.ഡി.എഫിനു നേട്ടമാകുമെന്നു തിരിച്ചറിഞ്ഞ സി.പി.എം,  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നടത്തിയ പരീക്ഷണം മലപ്പുറം ജില്ലയിലെ താനൂരടക്കമുള്ള അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നടപ്പാക്കി. പാര്‍ട്ടി നേതാക്കളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു മാറ്റി താനൂര്‍, തിരൂരങ്ങാടി, തിരൂര്‍, കോട്ടക്കല്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോടീശ്വരന്മാരെയിറക്കി പണാധിപത്യംകൊണ്ടു വിജയിക്കുകയായിരുന്നു ലക്ഷ്യം.
അതില്‍ താനൂരും നിലമ്പൂരും ലക്ഷ്യംകണ്ടു. മറ്റു മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ വലിയ കുറവുവരുത്താനും കഴിഞ്ഞു. താനൂരില്‍ അതിനു തെരഞ്ഞെടുത്ത മാര്‍ഗം ഏറെ വിചിത്രമായിരുന്നു. ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങി കോണ്‍ഗ്രസ് വിമതന്മാരായ പൊന്മുണ്ടം കോണ്‍ഗ്രസ്‌വരെ അതില്‍ പങ്കാളികളായി. ബി.ജെ.പിക്കു കേരളത്തിലുടനീളം വോട്ട് വര്‍ധിച്ചപ്പോള്‍, താനൂരില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11,000ത്തില്‍പ്പരം വോട്ടു നേടിയിട്ടും 30,000 പുതിയ വോട്ടര്‍മാരുണ്ടായിട്ടും വോട്ടു വര്‍ധിച്ചില്ല. അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ പതിനയ്യായിരത്തോളം വോട്ടില്‍ ഗണ്യമായ കുറവും വന്നു.


താനൂര്‍ നഗരസഭയില്‍ പത്തംഗങ്ങളുള്ള ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ചിറയ്ക്കല്‍, കുന്നുംപുറം, കാട്ടിലങ്ങാടി തുടങ്ങി മിക്ക കേന്ദ്രങ്ങളിലും സി.പി.എം ലീഡ് നേടി. എസ്.ഡി.പി.ഐക്കാകട്ടെ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 3272 വോട്ടും വര്‍ധിച്ച ആനുപാതിക വോട്ടും കിട്ടിയില്ല. 1151 വോട്ട് മാത്രമാണു അവര്‍ക്കു ലഭിച്ചത്. നാലായിരത്തോളം വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന വെല്‍ഫയര്‍ പാര്‍ട്ടിക്കും 1151 വോട്ടു മാത്രമേ കാണുന്നുള്ളൂ. കേവലം 858 വോട്ടു നേടിയ പി.ഡി.പി നേരത്തേതന്നെ തങ്ങള്‍ക്കു കിട്ടിയ കപ്പും സോസറും ചിഹ്നം ഇടതുപക്ഷത്തിനു കൈമാറി ബന്ധം സുദൃഢമാക്കിയിരുന്നു. മുന്‍ കോണ്‍ഗ്രസുകാരന്‍കൂടിയായ ഇടതുസ്ഥാനാര്‍ഥിയെ തുണച്ച പൊന്മുണ്ടം കോണ്‍ഗ്രസ് എന്ന റിബല്‍ ഗ്രൂപ്പിന്റെ വോട്ട് വേറെയുംകിട്ടി.
എന്നിട്ടും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 51,549 വോട്ടു നേടിയ യു.ഡി. എഫ് അത് 59554 ആക്കി ഉയര്‍ത്തി. 8005 വോട്ടിന്റെ വര്‍ധനവ് യു.ഡി.എഫ് നേടിയപ്പോള്‍ മേല്‍പ്പറഞ്ഞ ലീഗ്‌വിരുദ്ധരെ മുഴുവന്‍ കൂട്ടുപിടിച്ച് ഇടതുസ്വതന്ത്രന്‍ നേടിയ വര്‍ധനവില്‍നിന്നു ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികളുടെ കാണാതെപോയ വോട്ടും കോണ്‍ഗ്രസ് വിമതരുടെ വോട്ടും മാറ്റിനിര്‍ത്തിയാല്‍ നാലായിരത്തിലധികം വര്‍ധനവ് അവകാശപ്പെടാനാവില്ല. പണാധിപത്യംകൊണ്ടു പിടിച്ചെടുക്കാന്‍ ശ്രമിച്ച സമാനമായ മറ്റു മണ്ഡലങ്ങളില്‍ നഷ്ടപ്പെട്ട വോട്ട് താനൂരില്‍ മുസ്ലിംലീഗിനു നഷ്ടപ്പെട്ടില്ല.


ലീഗിന്റെ ശക്തിദുര്‍ഗമായ താനൂര്‍ തീരപ്രദേശത്ത് ഒരു പോറലുമേല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിനായില്ലെന്നതു മുസ്‌ലിംലീഗ് കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയില്ലെന്ന നിരീക്ഷണം ശരിവയ്ക്കുന്നതാണ്.
വാല്‍ക്കഷ്ണം:നമ്മുടെ ജനാധിപത്യവ്യവസ്ഥയെ പണാധിപത്യംകൊണ്ടു വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന അവസ്ഥ സംജാതമായാല്‍ അതുണ്ടാക്കിയേക്കാവുന്ന വിനാശകരമായ സാഹചര്യത്തെക്കുറിച്ചു നാം ബോധവാന്മാരാകുകതന്നെ വേണം. കത്തുന്ന പുരയുടെ കഴുക്കോല്‍ മോഷ്ടാക്കളായി നാം മാറരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago