HOME
DETAILS
MAL
രാജ്യസഭാ സീറ്റിന് കോടികള്‍ കോഴ ചോദിച്ച് എം.എല്‍.എമാര്‍
backup
June 03 2016 | 09:06 AM
ബെംഗളുരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കര്‍ണാകയിലെ എം.എല്‍.എമാര്‍ കോഴ ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ദേശീയ ചാനലാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ജനതാദള്‍ (എസ്) എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജിടി ദേവഗൗഡ, കെജെപിയുടെ ബിആര്‍ പാട്ടീല്‍, സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശ് എന്നിവര്‍ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.ഒരു വോട്ടിന് അഞ്ച് കോടി രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കര്‍ണാടകയിലെ ഒഴിവ് വന്ന നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബി.എം ഫാറൂഖുമാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."