HOME
DETAILS
MAL
യമനില്‍ അല്‍ഖാഇദ ആക്രമണം; 9 സൈനികരും 5 ഭീകരരും കൊല്ലപ്പെട്ടു
backup
March 30 2018 | 01:03 AM
സന്‍ആ: തെക്കന്‍ യമനില്‍ സൈനിക ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പതു സൈനികരും അഞ്ചു ഭീകരരും കൊല്ലപ്പെട്ടു. അല്‍ഖാഇദയുടെ പ്രാദേശിക ഘടകമാണ് ഇവിടത്തെ സഊദി സഖ്യസൈന്യത്തിനു നേരെ ആക്രമണം നടത്തിയത്.
ഹദര്‍മൗത്ത് പ്രവിശ്യയുടെ തലസ്ഥാനമായ മുകല്ലയിലാണു സംഭവം. ഇവിടെ സ്ഥാപിച്ചിരുന്ന ഹദ്റമി എലീറ്റ് ഫോഴ്സസിന്റെ സൈനിക ചെക്ക്പോസ്റ്റിനു നേരെ ഭീകരര്‍ നിറഴൊയിക്കുകയായിരുന്നു. അല്‍ഖാഇദയെ നേരിടാനായി യു.എ.ഇ സൈന്യം പരിശീലിപ്പിച്ച പ്രത്യേക സംഘമാണു കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്നത്.
അടുത്തു തന്നെയുള്ള വാദി ഹജറില്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് നാല് ഹദ്റമി എലീറ്റ് സൈനികര്‍ക്കു ഗുരുതരമായി പരുക്കേറ്റതായി പ്രാദേശിക സൈനിക കമാന്‍ഡര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."