HOME
DETAILS

സന്തോഷ് ട്രോഫി സെമി ഫൈനല്‍ പോരാട്ടം ഇന്ന് രണ്ടിലൊന്ന് ഇന്നറിയാം

  
backup
March 30 2018 | 03:03 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf-%e0%b4%ab%e0%b5%88%e0%b4%a8

സിറ്റി ഓഫ് ജോയിയില്‍ കാല്‍പന്തുകളിയുടെ ദേശീയ കിരീടം തേടി നാലു വമ്പന്‍മാര്‍ ഇന്ന് കളത്തിലേക്ക്. പാരമ്പര്യത്തിന്റെ പകിട്ടുള്ള കേരളവും ബംഗാളും. വടക്കുകിഴക്കിന്റെ ശക്തികളായ മിസോറം. ദക്ഷിണേന്ത്യന്‍ കരുത്തരായ കര്‍ണാടക. 72-ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് പ്ലേ ഓഫിലെ നാല് ടീമുകളും ശക്തരില്‍ ശക്തര്‍. കിരീടം ചൂടാനുള്ള അവസാന രണ്ടു ശക്തികളെ തീരുമാനിക്കാനുള്ള പോരാട്ടം. 

എ ഗ്രൂപ്പിലെ ഒന്നാമന്‍മാരായ കേരളത്തിന്റെ എതിരാളി മിസോറം. ബി ഗ്രൂപ്പ് ചാംപ്യന്‍മാരായ കര്‍ണാടക നേരിടുന്നത് ആതിഥേയരായ ബംഗാളിനെ. കേരളം മിസോറം മത്സരം മോഹന്‍ ബഗാന്‍ മൈതാനത്തായിരിക്കും നടക്കുക. കര്‍ണാടക ബംഗാള്‍ പോരാട്ടം ഹൗറ മുന്‍സിപ്പല്‍ മൈതാനത്തും നടക്കും. രണ്ടു സെമി ഫൈനലുകളുടെയും കിക്കോഫ് ഉച്ചയ്ക്ക് 2.30 ന്. കേരളത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം സെമി പോരാട്ടം. കഴിഞ്ഞ സീസണില്‍ ഗോവയോട് 2-1 ന് തോറ്റ് കേരളം പുറത്തായിരുന്നു.
കാലങ്ങളായി സെമിവരെ എത്തി ഫൈനല്‍ കാണാതെ പുറത്താകുന്ന വിധിക്ക് ഇത്തവണ മാറ്റം വേണമെന്ന് മോഹിക്കുന്നവരാണ് പരിശീലകനും താരങ്ങളും. മുന്‍ പരാജയങ്ങള്‍ക്കെല്ലാം പകരം വീട്ടിയാണ് സെമിയിലേക്കുള്ള കേരളത്തിന്റെ വരവ്. അതിവേഗം കൊണ്ടു അമ്പരപ്പിക്കുന്നവരാണ് എതിരാളികള്‍. ബിശ്വബംഗ്‌ളയെ തോല്‍പ്പിച്ച പോരാട്ട വീര്യമുള്ള മലയാളി യുവത്വം വടക്കുകിഴക്കും കീഴടക്കി കലാശപ്പോരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

 

വിജയം കൊയ്യാന്‍ ആക്രമണം


ആക്രമിച്ചു കളിക്കുക. ഗോള്‍ അടിക്കുക. എതിരാളികള്‍ ആരായാലും വിജയം മാത്രമാണ് കേരളത്തിന്റെ ലക്ഷ്യം. അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കാന്‍ തന്നെയാണ് പരിശീലകന്‍ സതീവന്‍ ബാലന്‍ കേരളത്തിന്റെ ചുണക്കുട്ടന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ശ്വങ്ങളിലൂടെ ആക്രമിച്ചു കയറുന്ന പതിവ് ശൈലിക്ക് ഇന്നും മാറ്റം ഉണ്ടാവില്ല.
ലോങ് ബോളുകളിലൂടെ സ്‌കോറിങിന് ശ്രമിക്കുന്ന മിസോറമിനെ വരിഞ്ഞുക്കെട്ടാനുള്ള തന്ത്രങ്ങളായിരുന്നു പരിശീലനത്തില്‍ പരീക്ഷിച്ചത്. ഉയര കൂടുതലുള്ള കേരള താരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മിസോറം പാസിങ് ഗെയിം കളിച്ചാല്‍ അതിനെയും നേരിടാന്‍ തയ്യാറെന്ന് പരിശീലകന്‍ സതീവന്‍ ബാലന്‍ വ്യക്തമാക്കുന്നു. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുന്ന മിസോറമിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും കേരള യുവത്വം തയ്യാറാണ്.
പ്രതീക്ഷ ഉയര്‍ത്തുന്ന വേട്ടക്കാര്‍
എതിരാളികള്‍ ഉയര്‍ത്തുന്ന പ്രതിരോധ കോട്ട തകര്‍ക്കാന്‍ കഴിവുള്ള താരങ്ങളാല്‍ സമ്പന്നമാണ് കേരള നിര. 15 ഗോളുകള്‍ അടിച്ചു കൂട്ടിയാണ് സെമി ഫൈനല്‍ വരെ എത്തിയത്. ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന എം.എസ് ജിതിനും കെ.പി രാഹുലും വി.കെ അഫ്ദലും നയിക്കുന്ന ആക്രമണനിര ഏത് പ്രതിരോധത്തെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. എം.എസ് ജിതിന്‍ നാല് ഗോള്‍ ഇതിനകം നേടിക്കഴിഞ്ഞു. പകരക്കാരനായി വരുന്ന ശ്രീക്കുട്ടനും മുഹമ്മദ് പാറേക്കാട്ടിലും മികച്ച പ്രകടനം നടത്തുന്നവര്‍. എം.എസ് ജിതിനും കെ.പി രാഹുലും വി.കെ അഫ്ദലും തന്നെയാണ് സെമി പോരാട്ടത്തിലും സതീവന്‍ ബാലന്റെ കുന്തമുനകള്‍.

 

മിഡ്ഫീല്‍ഡ് ജനറലും കൂട്ടാളികളും

വിങുകളിലൂടെയും മധ്യത്തിലൂടെയും കളി മെനയുക. ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്ന പോരാളികള്‍ക്ക് ആയുധം കൃത്യമായി നല്‍കുക. സ്വന്തം പകുതിയില്‍ കയറി മേയാന്‍ എതിരാളികളെ അനുവദിക്കാതിരിക്കുക. വൈസ് ക്യാപ്റ്റന്‍ എസ്. സീസണ്‍ നയിക്കുന്ന മധ്യനിര ഏതു ശക്തരേയും നേരിടാന്‍ പൂര്‍ണ സജ്ജരാണ്. ഉത്തരവാദിത്വം ഇതുവരെ കൃത്യമായി പാലിച്ചവര്‍. പന്ത് ഹോള്‍ഡ് ചെയ്തു കളിക്കുന്നതില്‍ മിടുക്കനായ സീസണ്‍ തന്നെയാണ് ഇതുവരെ കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. വിങുകളിലൂടെ ആക്രമണത്തിന്റെ കൊടുങ്കാറ്റുമായി ജിതിനും രാഹുലും കൂട്ടിനുണ്ട്. ജൂനിയര്‍ താരനിരയെ പ്രോത്സാഹിപ്പിച്ചു കളിമെനയുന്ന മിഡ്ഫീല്‍ഡ് ജനറലായ സീസണില്‍ തന്നെയാണ് കേരളത്തിന്റെ ഇന്നത്തെ പ്രതീക്ഷയും.

 

തകര്‍ക്കാനാവാത്ത വന്‍മതില്‍

പാമ്പന്‍പാലം പോലെ ഉറച്ചതാണ് നായകന്‍ രാഹുല്‍ വി. രാജ് നയിക്കുന്ന പ്രതിരോധം. തിരമാലകള്‍ തീര്‍ക്കുന്ന എതിരാളികളുടെ ഏതു ആക്രമണവും ഈ വന്‍മതിലിന് അപ്പുറം കടക്കില്ല. ഇവരുടെ ചങ്കുറപ്പാണ് കേരളത്തിന്റെ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ബലമേകുന്നതും. ബോക്‌സിനുള്ളില്‍ പ്രഹരശക്തിയുമായി എത്തുന്ന പ്രതിയോഗികള്‍ക്ക് പ്രതിരോധത്തെ മറികടക്കുക പ്രയാസം തന്നെ. അപകടം വിതയ്ക്കാന്‍ ഇരമ്പിയാര്‍ക്കുന്ന എതിരാളികളെ വരിഞ്ഞുമുറുക്കുന്നതില്‍ രാഹുലിന് കൂട്ടായി വിബിന്‍ തോമസും എസ് ലിജോയും ജി ശ്രീരാഗും തോളോടുതോള്‍ ചേരുന്നു. ഇവരെ മറികടന്ന് എതിരാളികള്‍ക്ക് നേടാനായത് ഇതുവരെ ഒരു ഗോള്‍ മാത്രം. ഈ പ്രതിരോധം തന്നെയാണ് കേരളത്തിന്റെ കരുത്തും. വലയ്ക്ക് മുന്നില്‍ വിശ്വസ്തരായി രണ്ട് കാവല്‍ക്കാരുണ്ട്. ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ വി മിധുനും രണ്ടാമനായ എസ് ഹജ്മലും. ബംഗാളിനെ തോല്‍പ്പിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഹജ്മലായിരുന്നു. ഒന്നാം നമ്പര്‍ ഗോളി മിധുന്‍ തന്നെയാവും ഇന്ന് ഗോള്‍വലയ്ക്ക് മുന്നില്‍.

 

അതിവേഗത്തില്‍ വടക്കുകിഴക്ക്

ലോങ് പാസുകളിലൂടെ എതിരാളി വിറപ്പിച്ചാണ് കേരളത്തെ നേരിടാന്‍ മിസോറം വരുന്നത്. പ്രതിരോധം കടുക്കുമ്പോള്‍ ഇടയ്ക്ക് കുറിയ പാസുകളിലേക്ക് ശൈലിമാറ്റും. അതിവേഗം കൊണ്ടു അമ്പരിപ്പിക്കുന്നവരാണ് മിസോറം. ഈ കുറിയ മനുഷ്യരുടെ വേഗത്തിന് തലപ്പൊക്കത്തില്‍ മുന്നിലാണ് കേരളം. മികച്ച ആക്രമണനിരയാണ് മിസോറാമിന്റെ കൈമുതല്‍. ലാല്‍ ത്രയങ്ങളാണ് ആക്രമണത്തിലെ കുന്തമുനകള്‍. ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്നാം നമ്പര്‍ താരം ലാല്‍ റിമുവത്താര, ലാല്‍ റിന്‍ പുയിയ, ലാല്‍ റെമുവാറ്റ. മൂവരെയും പിടിച്ചുകെട്ടാന്‍ നന്നായി വിയര്‍ക്കണം. മിന്നലായി പായുന്ന ലാല്‍ റിമുവത്താരയാണ് വന്‍ ഭീഷണി. മികച്ച ട്രിബ്‌ളിങുമായി മധ്യനിരയില്‍ നിറഞ്ഞാടുന്ന മിങ് തന്‍വ കളിമെനയാനും കൈയാങ്കളി നടത്താനും മിടുക്കനാണ്. പ്രതിരോധത്തില്‍ മിസോറം നായകന്‍ ലാല്‍ റിച്ചാന മിടുമിടുക്കനാണ്. ലോങ് ബോളിലൂടെ ആക്രമിച്ചു കളിക്കുകയെന്ന തന്ത്രം പയറ്റുന്ന മിസോറിമിന്റെ പ്രതിരോധവും ശക്തമാണ്. ഗോവയില്‍ കഴിഞ്ഞ തവണ സെമിയില്‍ സഡന്‍ ഡെത്തിലാണ് ബംഗാളിന് മുന്നില്‍ 6-5 ന് മിസോറം കീഴടങ്ങിയത്. 2014 ല്‍ ആയിരുന്നു ആദ്യമായി മിസോറം കിരീടം ചൂടിയത്. തമിഴ്‌നാടിനെ 3-1 ന് മറികടന്നായിരുന്നു കിരീട നേട്ടം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി 

Kerala
  •  4 days ago
No Image

ശൈഖ് സഈദ് അൽ നുഐമിയുടെ ഖബറടക്കം ഇന്ന് ളുഹർ നിസ്കാര ശേഷം

uae
  •  4 days ago
No Image

റമദാന് മുന്നോടിയായി 1,200 ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് 

uae
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 days ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും

Business
  •  4 days ago
No Image

തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില

Kuwait
  •  4 days ago
No Image

സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍

International
  •  4 days ago
No Image

റമദാന്‍ മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ

latest
  •  4 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  4 days ago