HOME
DETAILS

'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

  
Web Desk
March 06, 2025 | 8:09 AM

Supreme Court Slams Uttar Pradesh Government Over Bulldozer Action

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രയാഗ്‌രാജില്‍ ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകള്‍ പൊളിച്ചുമാറ്റിയതിന് എതിരായ ഹരജി പരിഗണിക്കവെയാണ് കോടതി യോഗി സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 

ഇങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മാണം നടത്താന്‍ ഉത്തരവിടേണ്ടി വരുമെന്ന് കോടതി തുറന്നടിച്ചു.  സര്‍ക്കാരിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇത്തരം നടപടികള്‍ക്കെതിരെ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 'ആര്‍ട്ടിക്കിള്‍ 21' എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് ഓക്ക ചൂണ്ടിക്കാട്ടി. പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന സുപ്രിം കോടതിയുടെ സമീപകാല വിധിയും ജസ്റ്റിസ് ഓര്‍മിപ്പിച്ചു. 

അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, കോളജ് അധ്യാപകനായ പ്രൊഫസര്‍ അലി അഹമ്മദ് എന്നിവരുടെ അടക്കം വസതികള്‍ നോട്ടിസ് നല്‍കി അടുത്ത ദിവസം തന്നെ പൊളിച്ചുനീക്കിയിരുന്നു. 2021 മാര്‍ച്ച് മാസത്തില്‍ നടന്നതാണ് സംഭവം. ഇതിനെതിരെയായിരുന്നു ഹരജി.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  6 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  6 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  6 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  6 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  6 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  6 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  6 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  6 days ago