HOME
DETAILS

സനാതന ധര്‍മ പരാമര്‍ശം: ഉദയനിധിക്കെതിരെ പുതിയ കേസുകളെടുക്കരുതെന്ന് സുപ്രിം കോടതി

  
Web Desk
March 06 2025 | 07:03 AM

Supreme Court bars fresh FIRs against Udhayanidhi Stalin for Sanatan Dharma comments1

ന്യൂഡല്‍ഹി: സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കോടതിയുടെ അനുമതിയില്ലാതെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രിം കോടതി. വിവിധ സംസ്ഥാനങ്ങളിലായി ഉദയനിധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലെ അനൗചിത്യം ചോദ്യംചെയ്ത് ഉദയനിധി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 

2023 സെപ്തംബറില്‍ ഉദയനിധി നടത്തി ഒരു പരാമര്‍ശമാണ് വിവാദമായത്. സനാതന ധര്‍മം ഡെങ്കിയെയും മലേറിയയെയും പോലെയാണെന്നും തുടച്ചുനീക്കണമെന്നുമായിരുന്നു പരാമര്‍ശം. ഇതിനെതിരെ രാജ്യവ്യാപകമായി ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണ് ഉദയനിധി ചെയ്തതെന്നായിരുന്നു വിമര്‍ശനം. പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.  എന്നാല്‍ ജാതീയ വിവേചനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന്  പ്രതികരിച്ച ഉദയനിധി തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രഖ്യാപിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ എസ്.എം. സിങ്‌വിയാണ് ഉദയനിധിക്കായി കോടതിയില്‍ ഹാജരായത്. പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതായി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം സമാന രീതിയില്‍ മുസ്‌ലിം വിഭാഗമുള്‍പ്പെടെ മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സംഭവങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസില്ലെന്നും ചൂണ്ടിക്കാട്ടി.  നുപൂര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശമുള്‍പ്പെടെ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വാദം. 

മഹാരാഷ്ട്രയിലും ബിഹാറിലും ഉള്‍പ്പെടെ ഉദയനിധിക്കെതിരെ കേസുണ്ട്. കേസില്‍ തല്‍ക്കാലം തുടര്‍നടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച കോടതി, തുടര്‍വാദം ഏപ്രില്‍ 28ലേക്ക് മാറ്റിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി

Kerala
  •  a day ago
No Image

വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട

National
  •  a day ago
No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  a day ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  a day ago
No Image

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

National
  •  a day ago
No Image

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

uae
  •  a day ago
No Image

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

National
  •  a day ago