ജനസേവനം ജീവിത വിജയത്തിന്റെ നിദാനം: കെ.ടി ഹംസ മുസ്്ലിയാര്‍
കല്‍പ്പറ്റ: ഏതു മേഖലയിലാണെങ്കിലും ജനസേവനം ജീവിത വിജയത്തിന്റെ നിദാനമാണെന്നും ജീവിതോപാധിയായ ജോലി സുരക്ഷിതമാവുകയെന്നത് ഏറ്റവും വലിയ അനുഗ്രഹമാണെന്നും സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ പറഞ്ഞു.
സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്്ലിം എംപ്ലോയീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവകര്‍ ധൂര്‍ത്ത്, അഴിമതി പോലോത്ത ദുഷ്പ്രവൃത്തികളില്‍ നിന്ന് വിട്ടുനിന്ന് പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്മാന് എസ് മുഹമ്മദ് ദാരിമി അധ്യക്ഷനായി. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ തലങ്ങളില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന നൂറിലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. ചടങ്ങില്‍ സമസ്ത കേരളാ മുസ്്ലിം എംപ്ലോയീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് നേതൃത്വം നല്കി. ഡോ. ഫരീദ് മുഹമ്മദ്, അഡ്വ.കെ മൊയ്തു, പി ഇബ്റാഹിം മാസ്റ്റര്‍, എം മുഹമ്മദ് ബഷീര്‍, പി.സി ഇബ്റാഹിം ഹാജി, പി സുബൈര്‍, നാസര്‍ മൗലവി സംസാരിച്ചു. ജന. കണ്‍വീനര്‍ എ അഷ്റഫ് ഫൈസി സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ ജാഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."