HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്ര: ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍
backup
March 30 2018 | 04:03 AM
തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്രയുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സൂപ്പര്‍ഫാസ്റ്റ് പോലുള്ള ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാണ് ഭദഗതി. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ അവസരമൊരുക്കുന്ന രീതിയിലായിരിക്കും ഭേദഗതി. സൂപ്പര്‍ഫാസ്റ്റുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന് കോടതി വിധിയുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ നിയമോപദേശം കിട്ടിയതായി മന്ത്രി അറിയിച്ചു. കോടതി വിധിയെ ധിക്കരിക്കുകയല്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഉടന്‍ ഉത്തരവിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍ടിസിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."