HOME
DETAILS

ഉത്തരവാദിത്ത ടൂറിസത്തിനൊരുങ്ങി പാലക്കാട്

  
Web Desk
March 30 2018 | 05:03 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

പാലക്കാട്: സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും പ്രാധാന്യത്തോടെ നടപ്പിലാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമാവുകയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി 2018 ഏപ്രില്‍ 17ന് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും ടൂറിസം സംരംഭകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അവബോധ ശില്‍പ്പശാല നടത്തും.
നവീനമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടു വച്ചും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമായി ടൂറിസം വ്യവസായത്തെ മാറ്റിത്തീര്‍ക്കുന്ന കേരള ആര്‍ ടി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലേക്ക് കൂടി വ്യാപിക്കുന്നതോടെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പാലക്കാടിന് കൈവരും.
പ്രാദേശിക ജനതയുടെ ജീവിതത്തിനും പരിസ്ഥിതിക്കും ഒട്ടും ഹാനികരമാവാത്ത വിധത്തില്‍ ടൂറിസം വ്യവസായവുമായി കണ്ണിചേര്‍ത്തുകൊണ്ടുള്ള പദ്ധതികള്‍ പൂര്‍ണമായ ജനപങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്.
പ്രാദേശിക ജീവിതവും സാംസ്‌കാരിക സവിശേഷതകളും ജീവനോപാധികളുമെല്ലാം ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ പാരിസ്ഥികാഘാതം പരമാവധി കുറയുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിവരുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേ, ഫാംസ്റ്റേ സൗകര്യങ്ങള്‍, ടെന്റ്റഡ് അക്കൊമൊഡേഷന്‍, ടൂര്‍ ഗൈഡിങ് തുടങ്ങി വിവിധ മേഖലകളില്‍ 5000 പേര്‍ക്ക് പാലക്കാട് ജില്ലയില്‍ പരിശീലനം നല്‍കും. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനവും നല്‍കുന്നുണ്ട്. കുമരകത്ത് ആരംഭിച്ച് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാലക്കാട്ടെ തെരെഞ്ഞെടുത്ത ഗ്രാമങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
പ്രധാനമായും കല്‍പ്പാത്തി, വെള്ളിനേഴി, നെല്ലിയാമ്പതി പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ പാലക്കാട് ജില്ലയിലേക്കും വ്യാപിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ കലാകാരന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍.ടി.ഓണ്‍ലൈന്‍ കള്‍ച്ചറല്‍ ഫോറവും രൂപീകരിക്കുന്നുണ്ട്.
മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി പാലക്കാട് ജില്ലയിലെ പെരുവെമ്പ്, വെള്ളിനേഴി പ്രദേശങ്ങളെ തെരഞ്ഞെടുത്തതായി ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം ശൃംഖലയുടെ ഭാഗമായി ഞവര ഉള്‍പ്പെടെ കര്‍ഷകരുടെ ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍, വിവിധയിനം കരകൗശലോല്‍പ്പന്നങ്ങള്‍ എന്നിവ ഓണ്‍ലൈനായി വില്‍പ്പന നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ നിന്ന് അഞ്ഞൂറ് സംരംഭകരെ ഇതിനായി കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി എന്ന നിലയില്‍ ഉത്തരവാദിത്ത ടുറിസം മിഷനോട് പാലക്കാട് ജില്ലയില്‍ പൂര്‍ണമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് അറിയിച്ചു.
ഇത് വഴി ജില്ലയിലെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടൂറിസം മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്ടൂറിസം സെക്രട്ടറി പറഞ്ഞു.
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കോട്ടയം ജില്ലയിലെ കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കി തുടങ്ങിയത്.
കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ രാജ്യത്തേക്ക് പുരസ്‌കാരം ആദ്യമായി കടന്നു വരികയായിരുന്നു.
ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈയിടെ നേടിയിരുന്നു.
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി എന്ന നിലയില്‍ ഉത്തരവാദിത്ത ടുറിസം മിഷനോട് പാലക്കാട് ജില്ലയില്‍ പൂര്‍ണമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുïെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് അറിയിച്ചു.
ഇത് വഴി ജില്ലയിലെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടൂറിസം മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്ടൂറിസം സെക്രട്ടറി പറഞ്ഞു.
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കോട്ടയം ജില്ലയിലെ കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കി തുടങ്ങിയത്.
കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ രാജ്യത്തേക്ക് പുരസ്‌കാരം ആദ്യമായി കടന്നു വരികയായിരുന്നു.
ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈയിടെ നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  7 days ago
No Image

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ 

Kerala
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

Kerala
  •  7 days ago
No Image

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

International
  •  7 days ago
No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  7 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  7 days ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  7 days ago

No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  7 days ago
No Image

ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ

uae
  •  7 days ago
No Image

വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര 

National
  •  7 days ago
No Image

കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി 

Kerala
  •  7 days ago