ഔഷധങ്ങളുടെയും സന്യാസങ്ങളുടെയും കഥ പറയുന്ന മരുത്വാമല
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: ലോകത്തെ ലക്ഷണമൊത്ത രണ്ടാമത്തെ ജനിതക മേഖലയായ അഗസ്ത്യമലയുടെ കരസ്പര്‍ശമായ മരുത്വാമല ലോക പൈതൃക പട്ടികയില്‍ 160-ാം സ്ഥാനത്ത് നില്‍ക്കുന്ന പശ്ചിമഘട്ട പര്‍വത നിരകളില്‍ ഒന്നാണ്. ഇവിടത്തെ ഔഷധ കാടുകളും സന്യാസ ആശ്രമങ്ങളും പ്രസിദ്ധമാണ്.
കാന്‍സര്‍ മുതല്‍ പ്രമേഹം വരെയുളള മാരക രോഗങ്ങള്‍ക്ക് സിദ്ധ ഔഷധങ്ങളും ആയൂര്‍വേദ ഔഷധങ്ങളും ഏറെ ലഭിക്കുന്ന ഭുപ്രദേശവുമാണിവിടം.
മരുത്വമലയിലെ മല മടക്കുകളില്‍ ഈ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് ആയൂര്‍വേദ-സിദ്ധ ഔഷധങ്ങള്‍ തയാറാക്കി വില്‍പന നടത്തി വരുന്ന വലിയൊരുകൂട്ടം സന്യാസിമാരുണ്ട്.
വൈകുണ്ഠസ്വാമികളും, സ്വാമി വിവേകാനന്ദനും, ചട്ടമ്പി സ്വാമികളും തപസനുഷ്ടിച്ച ഈ മല മടക്കുകളിലെ ഗുഹകളിലാണ് സ്വാമിമാരും സന്യാസിമാരും തപസിരിക്കുന്നതും ഔഷധ നിര്‍മാണങ്ങള്‍ നടത്തുന്നതും. പശ്ചിമഘട്ട മല നിരകളില്‍ ആനമുടിയും അഗസ്ത്യമലയും മരുത്വാമലയുമാണ് ലോക ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. സഹ്യാദ്രികളുടെ കിടപ്പ്, അപൂര്‍വ ജൈവ വൈവിധ്യങ്ങള്‍, ജല സ്രോതസുകള്‍, അമൂല്യ ഔഷധങ്ങളും ഓര്‍ക്കിഡുകളും, അപൂര്‍വ പക്ഷി-മൃഗാതികള്‍, പുതിയ ഇനം ജീവി വര്‍ഗങ്ങള്‍, കൂറ്റന്‍ ചിത്രശലഭങ്ങള്‍ എന്നിവയുടെയെല്ലാം ഈറ്റില്ലമാണ് ഇവിടം.
2000 കിലോ മീറ്ററിലേറെ നീളമുളള ഈ മലനിരകള്‍ നാഗര്‍കോവില്‍ കടന്ന് തിരുനെല്‍വേലിയില്‍ അവസാനിക്കുന്നു.
ഏറെ ആചാര്യന്‍മാരും മഹാത്മാക്കളും തപസിരുന്ന മലയായതിനാല്‍ മരുത്വാമലക്ക് പുരാണങ്ങളിലും ഏറെ സ്വാധീനമുണ്ട്. അഗസ്ത്യമുനി തപസിരുന്നതുകൊണ്ടാണ് കോട്ടൂര്‍ മലനിരകള്‍ക്ക് അഗസ്ത്യമലയെന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."