പരിസ്ഥിതി നാശം: ദേശീയ സെമിനാര്‍ എട്ടിന്
തിരൂര്‍: പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല 'സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും' എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ദ തേഡ് കര്‍വ്' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
പഞ്ചായത്ത്‌രാജ് സംവിധാനത്തെക്കുറിച്ച് ടി. ഗംഗാധരന്‍ പ്രസംഗിക്കും. ജൂണ്‍ 9 ന് പ്രൊഫ. പി. ഷാഹിന (കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി) അജയകുമാര്‍ (ഡയറക്ടര്‍ റൈറ്റ്‌സ്, തിരുവനന്തപുരം), പരിസ്ഥിതി പ്രവര്‍ത്തകയായ എം. സുചിത്ര, ഡോ. ടി.വി. സുനിത (ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ജി. സാജന്‍ (ഡെ. ഡയറക്ടര്‍, ദൂരദര്‍ശന്‍ കേന്ദ്രം, തിരുവനന്തപുരം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ജൂണ്‍ 10 ന് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം നടക്കും. ഡോ. കെ. ഗിരീശന്‍, ഡോ. അനില്‍ വര്‍മ, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നിരീക്ഷകരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."