HOME
DETAILS
MAL
ആറുമാസം വരെ ട്രഷറി നിയന്ത്രണം തുടരും
backup
March 31 2018 | 02:03 AM
തിരുവനന്തപുരം: അടുത്ത ആറു മാസം വരെ ട്രഷറി നിയന്ത്രണം തുടരുമെന്നാണ് സൂചന. ആദ്യ 10 ദിവസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമേ പണം അനുവദിക്കൂ.
അവസാനത്തെ ആഴ്ച അടിയന്തര സ്വഭാവമുള്ള ബില്ലുകള്‍ മാത്രമേ പാസാക്കുകയുള്ളു. കൂടാതെ തൊട്ടടുത്ത മാസത്തെ ശമ്പളവും പെന്‍ഷനുമുള്ള തുക മുന്‍കൂറായി മാറ്റിവയ്ക്കും.
മറ്റു ദിവസങ്ങളില്‍ ട്രഷറി സാധാരണ പോലെ പ്രവര്‍ത്തിക്കും. ഈ മാസം മറ്റു വകുപ്പുകളില്‍ നിന്ന് പിന്‍വലിച്ച തുക അടുത്തമാസം തിരികെ നല്‍കണം.
ശമ്പളത്തിനും പെന്‍ഷനുമായി 4,300 കോടിയും നാലു മാസത്തെ ക്ഷേമപെന്‍ഷനുകള്‍ നല്‍കാനായി സ്വരൂപിച്ച 2,000 കോടിയും പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശികയായ 685 കോടിയും തദ്ദേശ സ്ഥാപനങ്ങളുടെ ബില്‍ മാറി നല്‍കാന്‍ 300 കോടിയുമാണ് അടുത്ത മാസം അധിക ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."