HOME
DETAILS
MAL
ഐ.എസ്.എല്‍, ഐ ലീഗ് ലയനം നീളും
backup
March 31 2018 | 02:03 AM
ന്യൂഡല്‍ഹി: അടുത്ത സീസണിലും ഇന്ത്യയില്‍ രണ്ട് ഫുടോബള്‍ ലീഗുകള്‍ തന്നെ അരങ്ങേറുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐ.എസ്.എല്ലും ഐ ലീഗും ലയിപ്പിച്ച് ഒറ്റ ലീഗെന്ന ആശയം വരാനിരിക്കുന്ന സീസണിലും നടപ്പാക്കേണ്ട തില്ലെന്ന് എ.ഐ.എഫ്.എഫ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണിലും ഐ.എസ്.ല്ലും ഐ ലീഗും വേറെ വേറെ തന്നെ അരങ്ങേറും. നിലവില്‍ ഇരു ലീഗുകളിലും പത്ത് വീതം ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം അടുത്ത സീസണില്‍ ഐ.എസ്.എല്ലിലേക്ക് പുതിയ ടീമുകള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."