സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം അവഗണിച്ച് വിദ്യാലയങ്ങള്‍
മാനന്തവാടി: അധ്യയന വര്‍ഷം ആരംഭിച്ചിട്ടും മാസങ്ങള്‍ക്ക് മുമ്പ് മാത്രം സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളിലും നടപ്പായില്ല.
മറ്റു വിദ്യാര്‍ഥികളെ അപേക്ഷിച്ച് കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചിലവഴിക്കേണ്ടിവരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ സൗകര്യങ്ങള്‍ അതാത് സ്‌കൂളുകളിലൊരുക്കണമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ബാലാവകാശകമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയരക്ടരോട് നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ജലലഭ്യതയോടെയുള്ള യൂറിനല്‍സ്, കക്കൂസ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍, ഇന്‍സിനേറ്റര്‍ അഥവാ വെയിസ്റ്റ് ഡിസ്‌പോസിങ് സൗകര്യം, ശുദ്ധമായ കുടിവെള്ളം എന്നിവ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് പ്ലസ്ടു വിദ്യാലയങ്ങളിലും ഉറപ്പു വരുത്തണമെന്നായിരുന്നു കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്.
മേല്‍വിലാസമില്ലാതെ ഒരുപറ്റം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ അയച്ച പരാതി പരിഗണിച്ചായിരുന്നു കമ്മിഷന്റെ നടപടി. പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പോലും പഠന സമയം രാവിലെ 10 മുതല്‍ നാലുമണി വരെയാണെിരിക്കെ തങ്ങള്‍ക്ക് പഠന സമയം രാവിലെ 8.45 മുതല്‍ വൈകുന്നേരം 4.45 വരെ യാണെന്നും സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയുമുള്‍പ്പെടെ ദീര്‍ഘനേരം വീടിന് പുറത്ത് കഴിയേണ്ടതിനാല്‍ ദുരിതമനുഭവിക്കുന്നുവെന്നുമായിരുന്നു കുട്ടികള്‍ നല്‍കിയ പരാതി.
എന്നാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത്തരം സൗകര്യങ്ങളൊന്നും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഒരുക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ നേരത്തെയുള്ള ഹൈസ്‌കൂളുകളോട് ചേര്‍ന്നാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്‌കൂളുകള്‍ക്കൊന്നും തന്നെ സ്വന്തമായി മൂത്രപ്പുരകള്‍ പോലുമില്ലാതെ ഹൈസ്‌കൂള്‍ സൗകര്യമാണിപ്പോഴും ഉപയോഗപ്പെടുത്തുന്നത്.
ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികള്‍ വര്‍ഷത്തില്‍ രണ്ട് തവണ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും മേല്‍സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത വിദ്യാലയ അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."