വെയില്‍നേരങ്ങള്‍
'ഇത് എങ്ക വെയില്‍..'
അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടവന്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നു. അടുത്ത റോള്‍ നമ്പറുകാരന്‍ പോണ്ടിച്ചേരിക്കാരനാണ്. നാട്ടുകാരനെ തന്നെ അടുത്ത നമ്പറിലെ കൂട്ടുകാരനായി കിട്ടുന്നത് ഹോസ്റ്റല്‍ കാലത്ത് ഒരു വലിയ അനുഗ്രഹമാണ്. പ്രത്യേകിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്നേരം. ഹോസ്റ്റലിലെ വെള്ളമൊലിക്കുന്ന സാമ്പാറും വേവാത്ത പരിപ്പും കണ്ടാല്‍ മനസലിയാത്ത ഡേ സ്‌കോളറുകാര്‍ ഉണ്ടാവില്ല. പതുക്കെ പുളിങ്കൊഴമ്പും മുട്ടപ്പൊരിയലും തക്കാളി സാദവും എല്ലാം ഒരു പാത്രത്തില്‍ കൂടെ അധികം വരാന്‍ തുടങ്ങും. പ്രത്യുപകാരമായി അവധി കഴിഞ്ഞു നാട്ടില്‍നിന്നുള്ള പോണ്ടിച്ചേരി യാത്രകളില്‍ ഞങ്ങളുടെ ബാഗുകളില്‍ നിറയെ ശര്‍ക്കര ഉപ്പേരിയും നേന്ത്രപ്പഴ ചിപ്‌സും പുതിയ കൂട്ടുകാരെ തേടി കൂടെ കൂടിയിട്ടുണ്ടാകും. കൂട്ടത്തില്‍ വല്ലപ്പോഴും കാംപസില്‍ വച്ചോ ഔട്ടിങ്ങിനു പോകുമ്പോഴോ അവരുടെ അമ്മമാരെ കാണുമ്പോ, 'ആന്റി ഉങ്ക കൈപ്പക്കുവം റൊമ്പ പ്രമാദം' എന്നു കൈപ്പുണ്യത്തെ പറ്റി തമിഴില്‍ രണ്ടു വാക്ക് സംസാരിക്കുക കൂടെ ചെയ്താല്‍ പിന്നെ പൂര്‍ണമായി. ചോറ്റുപാത്രങ്ങള്‍ പിന്നെ ഞങ്ങളെയും തേടി വരവായി.
ഞങ്ങളങ്ങനെ വെയിലിലൂടെ നടന്നുവരികയായിരുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ പോസ്റ്റിങ് ആണ്. ഫീല്‍ഡ് ട്രിപ്പ് ആണ്. സര്‍വേ എടുക്കണം. കൂട്ടത്തില്‍ പ്രശാന്തസുന്ദരമായ ആ അപരിചിത ഗ്രാമങ്ങളില്‍ വച്ച്, ഇരുപതുകളിലും എങ്ങനെ അഞ്ചു വയസിന്റെയും ആറു വയസിന്റെയും ബാല്യകാലം തിരിച്ചുപിടിക്കാമെന്നുള്ള ശ്രമത്തില്‍ കൂടെയായിരുന്നു ഞങ്ങള്‍. പുളിമരങ്ങള്‍ക്കിടയില്‍നിന്ന് കാറ്റിനെ ഓടിച്ചുപിടിച്ചും, കരിമ്പുപാടങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിച്ചും, വേലി ചാടി മാങ്ങാപുളി നുകര്‍ന്നും, ഉപ്പും മുളകും ചേര്‍ത്ത 'കൊയ്യാപ്പഴ'ത്തിന്റെ(പേരക്ക) രുചിയെ പ്രണയിച്ചും, റമ്പൂട്ടാന്‍ പഴങ്ങളുടെ തണുപ്പ് നുകര്‍ന്നും ഇടക്കിടെ ഞങ്ങള്‍ കുഞ്ഞുങ്ങളായി തിരിച്ചുവന്നു. ഉച്ചനേരത്ത് വെയില്‍ പിന്നെയും കത്തുമ്പോഴാണു ഞങ്ങള്‍ ക്ഷീണിച്ചു തോറ്റു പിന്മാറി തുടങ്ങുന്നത്. പോണ്ടിച്ചേരിയുടെ എന്നത്തെയും ഭാവം വേനലും വെയിലുമാണെന്നു തോന്നിയിട്ടുണ്ട്. വേനലിനൊപ്പം വരുന്ന കാറ്റും.
കുട തുറന്നുപിടിച്ചും ഷാള്‍ തല വഴി ഇട്ട് മുഖത്തിന്റെ പാതി മറച്ചും തണല്‍ നോക്കി പാഞ്ഞും ഞങ്ങള്‍ കേരളത്തിന്റെ മഴത്തണുപ്പിനെ പറ്റി വീമ്പു പറയും. അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് , ജനിച്ച മണ്ണിലൂടെ അവര്‍ സ്വന്തം വെയിലിനെ കീറി മുറിച്ചു നടക്കും. 'ഞങ്ങളുടെ വെയില്‍' എന്നു വീണ്ടും പറഞ്ഞു കൊണ്ട്...
പറഞ്ഞു പറഞ്ഞു കേരളത്തിലും ഇപ്പോള്‍ വേനല്‍ചൂട് കൂടിവരികയാണ്. മാര്‍ച്ച് തുടങ്ങിയെ ഉള്ളൂ. ഇപ്പൊ തന്നെ രാത്രിയെന്നില്ല പകലെന്നില്ല എന്നു പറഞ്ഞതുപോലെ ചൂടെടുത്തു വിയര്‍ക്കുകയാണ്. കൂട്ടത്തില്‍ നമ്മുടെ ശരീരവും അസ്വസ്ഥമാകുകയാണ്. വേനല്‍ക്കാലരോഗങ്ങള്‍ ഒന്നൊന്നായി തലപൊക്കിത്തുടങ്ങി. നിസാരമായ ചൂടുകുരുവില്‍ തുടങ്ങി നിര്‍ജലീകരണം മൂത്രത്തില്‍ പഴുപ്പ്, ജീവഹാനിക്കു വരെ കാരണക്കാരനായേക്കുന്ന സൂര്യാഘാതം വരെ ഇപ്പൊ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
സാധാരണഗതിയില്‍ ശരീരതാപനില നിയന്ത്രിക്കുന്നതു തലച്ചോറിലെ ഹൈപോത്തലാമസ് എന്ന ഭാഗമാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത്, ശരീര താപനില വര്‍ധിക്കാന്‍ കാരണമാകുകയും അതു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ചൂടു കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതു മുതിര്‍ന്നവര്‍, കൂടുതല്‍ കായികക്ഷമത ആവശ്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരിലാണ്. വിയര്‍പ്പ് വര്‍ധിപ്പിച്ചും ശരീരത്തില്‍നിന്നുള്ള സോഡിയത്തിന്റെ നഷ്ടം തടഞ്ഞുകൊണ്ടുമാണു നമ്മുടെ ശരീരം ഉയര്‍ന്ന താപനിലയില്‍ പിടിച്ചുനില്‍ക്കുന്നത്.
ചൂടുകാലത്തെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളെന്തൊക്കെ എന്നു നോക്കാം:
ി ചൂടുകുരു:
വെയില്‍കാലത്ത് സാധാരണമായി കണ്ടുവരുന്ന ചെറിയ കുരുക്കളാണിത്. വിയര്‍പ്പ് ഗ്രന്ഥികള്‍ അടയുന്നതു വഴിയാണിവ ഉണ്ടാകുന്നത്. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതുവഴിയും തണുത്ത വെള്ളത്തില്‍ കുളിക്കുന്നതുവഴിയും ഇതു തടയാം.
ി ചൂടുകൂടുന്നതു കൊണ്ടുണ്ടാകുന്ന പേശികളുടെ കോച്ചിപ്പിടിത്തം(വലമ േരൃമാു)െ:
ഇതിനുള്ള കാരണം ശരീരത്തിലെ സോഡിയത്തിന്റെ അളവിലുള്ള വ്യത്യാസമാണ്. ചൂടുകാലത്ത് കൂടുതല്‍ കായികാധ്വാനം ചെയ്യുന്നവരില്‍ കൂടുതലായി വിയര്‍ക്കാനുള്ള സാധ്യതയുണ്ട്. വിയര്‍പ്പുവഴി അമിത സോഡിയം നഷ്ടം സംഭവിക്കുന്നു. ഇതു പേശികളുടെ വേദനയ്ക്കും കോച്ചിപ്പിടിത്തത്തിനും കാരണമാകുന്നു. ഈ അവസ്ഥയില്‍ ഏറ്റവും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന പ്രാഥമിക കാര്യം ഉപ്പിട്ട വെള്ളം കുടിക്കുക എന്നുള്ളതാണ്.
ഉയര്‍ന്ന താപനിലയില്‍ രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന മറ്റൊരു ശാരീരിക പ്രശ്‌നമാണ് ഒലമ േ്യെിരീുല. ഓക്കാനം, തലകറക്കം, ക്ഷീണം, വിഭ്രാന്തി, തലവേദന എന്നിവയൊക്കെയാണു പ്രഥമ ലക്ഷണങ്ങള്‍. രക്തസമ്മര്‍ദം കുറയുക, ബോധക്ഷയം സംഭവിക്കുക തുടങ്ങിയ സങ്കീര്‍ണതകളും ഇതുവഴിയുണ്ടാകാം. രോഗിയെ ഉയര്‍ന്ന താപനിലയുള്ള ചുറ്റുപാടില്‍നിന്നു മാറ്റുക, ഇറുകിയ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക, ശരീരം തണുപ്പിക്കുക, ജലവും ലവണങ്ങളും നല്‍കുക എന്നിവയാണു ചെയ്യാനുള്ളത്.
ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്നതിനെ(40ഡിഗ്രി സെല്‍ഷ്യസ് വരെ) വലമ േലഃവമൗേെശീി എന്നു പറയുന്നു. കൂടിയ വിയര്‍പ്പ്, നിര്‍ജലീകരണം, തളര്‍ച്ച, വര്‍ധിച്ച ഹൃദയമിടിപ്പ്, തലവേദന, അസ്വസ്ഥത എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. വായ് വഴിയോ ഞരമ്പിലെ ഇഞ്ചക്ഷന്‍ വഴിയോ ജലവും ലവണങ്ങളും ധാരാളമായി നല്‍കുക.
സൂര്യാതപം (ൗെിയൗൃി) ആണു മറ്റൊരു പ്രശ്‌നം. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. വെള്ളം തട്ടുമ്പോള്‍ ഉള്ള നീറ്റലായും, ചുവന്നു തിണര്‍ത്ത പാടുകളായുമാണു ലക്ഷണങ്ങള്‍ കാണിക്കുന്നത്. വെയിലില്‍ നടക്കുമ്പോള്‍ കുട ഉപയോഗിക്കുക, മുഴുനീളന്‍ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, ൗെിരെൃലലി ലോഷനുകള്‍ പുരട്ടുക തുടങ്ങിയവയാണു സൂര്യാതപത്തില്‍നിന്നു രക്ഷപ്പെടാന്‍ ചെയ്യേണ്ടത്.
ശരീര താപനില 40 ഡിഗ്രി സേല്‍ഷ്യസിനു മുകളില്‍ ഉയരുന്ന അവസ്ഥയാണു സൂര്യാഘാതം (വലമ േേെൃീസല). സങ്കീര്‍ണതകള്‍ ഉണ്ടാവാനും ജീവനു തന്നെ അപകടമുണ്ടാവാനും സൂര്യാഘാതം വഴി സാധ്യതയുണ്ട്. തലവേദന, ഓക്കാനം, ഛര്‍ദി, വിറയല്‍, സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം എന്നിവ ഉണ്ടാകുന്നു. ചര്‍മത്തില്‍ തീരെ വിയര്‍പ്പില്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. സൂര്യാഘാതം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്തുന്നു. രോഗിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക.
ഉയര്‍ന്ന താപനില കൊണ്ടുള്ള പ്രശ്‌നങ്ങളെ എങ്ങനെ പ്രാഥമികമായി കൈകാര്യം ചെയ്യാം?
- രോഗിയെ ചൂടു കുറഞ്ഞ അന്തരീക്ഷത്തിലേക്കു മാറ്റുക
- ഇറുകിയ വസ്ത്രങ്ങള്‍ മാറ്റുക
- ശരീരം തണുപ്പിക്കുക
- ധാരാളം വെള്ളം കുടിക്കാനായി നല്‍കുക
- എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക
ഉയരുന്ന ചൂടിനെ എങ്ങനെ പ്രതിരോധിക്കാം?
- ധാരാളം വെള്ളം കുടിക്കുക, ചുരുങ്ങിയത് മൂന്നു ലിറ്റര്‍ ദിവസവും. കഞ്ഞി വെള്ളം, ഉപ്പിട്ട നാരങ്ങാ വെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ ലവണനഷ്ടം കൂടെ തടയുന്നു
- കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കുന്നുണ്ട് എന്നതു കൂടെ ശ്രദ്ധിക്കണം
- കൃത്രിമപാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക
- കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
- പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
- മാംസം, കൊഴുപ്പ് തുടങ്ങിയവ കുറയ്ക്കുക
- ഉച്ചസമയത്തെ (11 മണി മുതല്‍ മൂന്നു മണി വരെ) വെയിലില്‍നിന്നു മാറിനില്‍ക്കുക
- തണുത്ത വെള്ളത്തില്‍ ദിവസവുമുള്ള കുളി
- അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
വരാനിരിക്കുന്നതു കടുത്ത വേനല്‍ മാസങ്ങളാണ്. വെയില്‍ചൂടില്‍ കരുതലോടെയിരിക്കാന്‍ ശ്രമിക്കാം..ശ്രദ്ധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."