HOME
DETAILS
MAL
സ്ത്രീധന വിവാഹത്തിനെതിരേ പൊതു ചര്‍ച്ച സംഘടിപ്പിച്ചു
backup
June 03 2016 | 20:06 PM
കോഴിക്കോട്: എം.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധന ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരേ പൊതു ചര്‍ച്ച സംഘടിപ്പിച്ചു. സുപ്രഭാതം എക്സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് സ്ത്രീധന വിവാഹത്തിനിരയാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം പ്രവണതകള്‍ക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഒറ്റപ്പെട്ട ശബ്ദങ്ങളിലൂടെ ഇതിനെ ചെറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എസ് കള്‍ച്ചറല്‍ വിങ് ചെയര്മാന് പ്രൊഫ. എം.എ പരീത് അധ്യക്ഷനായി. മുസ്തഫ മുണ്ടപ്പാലം, കാസിം ഇരിക്കൂര്‍, പ്രൊഫ.പി കോയ, അഡ്വ.ലൈല അഷ്റഫ്, ഹംസ പാലക്കി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചി. പി മമ്മദ്കോയ സ്വാഗതവും അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."