എണ്ണ സംഭരണശാല: വീണ്ടും പ്രതിഷേധം
പയ്യന്നൂര്‍: പയ്യന്നൂരിലെ നിര്‍ദിഷ്ട എണ്ണ സംഭരണ ശാലയ്ക്കെതിരേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 4ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന വിധത്തില്‍ വ്യവസായത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന് നെല്‍വയല്‍ നേരിട്ട് ഏറ്റെടുക്കാമെന്ന പുതിയ ഭേദഗതി പിന്‍വലിക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പബ്ലിക് ഹിയറിങ്ങില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ നിര്‍ദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ടി.പി പത്മനാഭന്, കെ. രാമചന്ദ്രന്, അത്തായി ബാലന്, അപ്പുക്കുട്ടന് കാരയില്‍, എം. സുധാകരന്, കെ.പി രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."