HOME
DETAILS

കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദിച്ചതായി പരാതി

  
backup
April 01 2018 | 04:04 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%87%e0%b4%af

 

കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും കണ്ടക്ടറേയും ബൈക്ക് യാത്രക്കാരന്‍ മര്‍ദിച്ചതായി പരാതി. ബസ് ഡ്രൈവര്‍ കൊല്ലം സ്വദേശി രതീഷ് (36), കണ്ടക്ടര്‍ വിഴിഞ്ഞം സ്വദേശി ജിത്തു (28) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് 6.30 ഓടെകരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന് മുന്‍പിലായിരുന്നു സംഭവം. താലൂക്കാശുപത്രിയ്ക്ക് മുന്നില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലായി ബൈക്ക് യാത്രക്കാരന്‍ ഹോണ്‍ മുഴക്കുകയും അസഭ്യം പറഞ്ഞ് കൊണ്ട് ഓവര്‍ ടേക്ക് ചെയ്യുവാനും ശ്രമിച്ചു. ബൈക്ക് ചെയ്‌സ് ചെയ്ത് ബസിന് സമീപത്തെത്തുകയും യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുന്ന സമയം ഡ്രൈവറുടെ അടുത്ത ഡോര്‍ തുറന്ന് ബൈക്ക് യാത്രക്കാരന്‍ യാതൊരു പ്രകോപനവും ഇല്ലാതെ ഡ്രൈവറെ ചവിട്ടുകയും അടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു. വിവരം കരുനാഗപ്പള്ളി ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരുക്കേറ്റ ഇരുവരേയും താലൂക്കാശുപത്രിയില്‍ എത്തിച്ചു. കരുനാഗപ്പള്ളി പൊലിസ് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  7 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  10 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  31 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  40 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago