HOME
DETAILS

ഐസ്ആര്‍ഒയില്‍നിന്നു വിവരങ്ങളില്ല; ജിസാറ്റ് 6എയ്ക്കു തകരാര്‍ സംഭവിച്ചതായി സൂചന

  
backup
April 01 2018 | 06:04 AM

isros-communications-satellite-gsat-6a-suffers-setback-in-space-sources

ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിജയകരമായി വിക്ഷേപിച്ച ജിസാറ്റ് 6എയ്ക്കു തകരാര്‍ സംഭവിച്ചതായി സൂചന.

ജിസാറ്റ് 6എയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിട്ടില്ല.

മാര്‍ച്ച് 30നാണ് അവസാനമായി ഐഎസ്ആര്‍ഒയില്‍ നിന്ന് ഉപഗ്രഹത്തെ കുറിച്ച് അറിയിപ്പു ലഭിച്ചത്. വിക്ഷേപണ ശേഷം ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷന്‍ ആദ്യ ഭ്രമണപഥം ഉയര്‍ത്തിയതാണ് അവസാനമായി വന്ന അറിയിപ്പ് .

രാവിലെ 9.22 നായിരുന്നു അത്. രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ അതിനുശേഷം ഉപഗ്രഹത്തിന്റെ നിന്ത്രണത്തില്‍ തിരിച്ചടി നേരിട്ടു.

എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഐഎസ്ആര്‍ഒ തയാറായിട്ടില്ല.

ഉപഗ്രഹത്തിന്റെ പവര്‍സംവിധാനത്തിനു തകരാറുണ്ടായെന്നാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും തകരാര്‍ പരിഹരിക്കാന്‍ കഠിനാധ്വാനം നടത്തുകയാണ്.

മാര്‍ച്ച് 29നു വൈകിട്ട് 4.56ഓടെയാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപിച്ച് 17 മിനുട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തി.

ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. 2015ല്‍ വിക്ഷേപിച്ച ജി സാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് 6എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്.

2140 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. പദ്ധതിച്ചെലവ് 270 കോടിരൂപ. പത്തുവര്‍ഷമാണ് കാലാവധി. ജി സാറ്റ് പരമ്പരയിലെ 13ാം വിക്ഷേപണമാണിത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  38 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago