ഇശ്‌റത്ത് കേസ്: ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരായ സമന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖ് എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുതിര്‍ന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥര്‍ക്കെതിരേ പുറപ്പെടുവിച്ച സമന്‍സ് അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതി റദ്ദാക്കി. കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐ.ബി ഉദ്യോഗസ്ഥരായ രാജീവ് വങ്കഡേ, തുഷാര്‍ മിത്തല്‍ എന്നിവര്‍ക്ക് അയച്ച നോട്ടിസുകളാണ് സെഷന്‍സ് ജഡ്ജി ജെ.ബി പാണ്ഡ്യേ റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ ഇരുവരെയും കൂടാതെ ഐ.ബി മുന്‍ സ്‌പെഷല്‍ സെക്രട്ടറി രജീന്ദ്രകുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ 2014ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ മജിസ്റ്റീയിരയല്‍ ജഡ്ജി ഡി.ആര്‍ വ്യാസ് ഇവര്‍ക്കെതിരേ സമന്‍സ് അയച്ചു.
ഈ നടപടി ചോദ്യം ചെയ്ത് രാജീവും തുഷാറും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പ്രത്യേക കോടതിയുടെ നടപടി. നാലുപേര്‍ക്കാണ് സമന്‍സ് അയച്ചതെങ്കിലും മറ്റു രണ്ടുപേര്‍ അതിനെ ചോദ്യം ചെയ്തിരുന്നില്ല. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കല്‍, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ നാലുപേര്‍ക്കുമെതിരേ ചുമത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."