കാവേരി: അഞ്ചിന് തമിഴ്നാട്ടില്‍ ബന്ദ്
കോയമ്പത്തൂര്‍: സുപ്രിംകോടതി നിര്‍ദേശപ്രകാരം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് തമിഴ്നാട്ടില്‍ ബന്ദ് നടത്താന്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.
ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് ഐ, മുസ്ലിം ലീഗ്, സി.പി.എം,സി.പി.ഐ, വിടുതലൈ സിറുതൈകള്, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, മനിതനേയ മക്കള്‍ കക്ഷി, ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
വ്യാഴാഴ്ച തമിഴ്നാട്ടില്‍ ബസുകളും തീവണ്ടികളും തടയുമെന്നും എം.കെ സ്റ്റാലിന് പറഞ്ഞു. ഈ മാസം പതിനൊന്നിന് തമിഴ്നാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കരിങ്കൊടി പ്രകടനം നടത്താനും തീരുമാനിച്ചു. ബന്ദില്‍ പങ്കെടുക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ യെയും ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."