തുടര്‍ച്ചയായ 18ാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂഡല്‍ഹി: കാര്യമായ നടപടിക്രമങ്ങളിലേക്കു കടക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ 18ാംദിവസവും സ്തംഭിച്ചു. രാജ്യസഭ ഇന്നലെ തുടങ്ങിയപ്പോള്‍ തന്നെ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കാവേരി ബോര്‍ഡ് വിഷയം ഉന്നയിച്ച് ബഹളം വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ കക്ഷികള്‍ എസ്.സി, എസ്.ടി നിയമം ഭേദഗതിചെയ്ത സുപ്രിംകോടതി വിധിക്കെതിരേ ദലിതുകള്‍ നടത്തുന്ന പ്രക്ഷോഭം സഭയുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നു.
ബഹളം കാരണം സഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സഭ ഇന്നത്തേക്കു പിരിഞ്ഞതായി അറിയിക്കുകയായിരുന്നു. ലോക്സഭയിലും സമാന സാഹചര്യമായിരുന്നു. സഭ സമ്മേളിച്ചയുടന്‍ ഞങ്ങള്‍ നീതി ആഗ്രഹിക്കുന്നു, കാവേരി ബോര്‍ഡ് ഉടന്‍ രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളംവച്ചു.
ദലിത് പ്രക്ഷോഭം കോണ്‍ഗ്രസ്, ആര്.ജെഡി അംഗങ്ങള്‍ ഇന്നലെ ലോക്സഭയിലും ഉന്നയിച്ചു. ഇരുസഭകളും തടസ്സപ്പെട്ടതിനാല്‍ ചീഫ്ജസ്റ്റിസിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് നടപടികളോ കോണ്‍ഗ്രസ്, ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ആര്.എസ്.എപി എന്നീ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയമോ ഇന്നലെ പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."