HOME
DETAILS

അവധിക്കാല ക്ലാസ്: നിരോധന ഉത്തരവിന് കൈയടിച്ച് സ്വകാര്യ ലോബി

  
backup
April 03 2018 | 02:04 AM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8


തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്‌കൂളുകള്‍ ക്ലാസ് നടത്തരുതെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്വകാര്യ ലോബികള്‍ മുതലെടുക്കുന്നു. ക്ലാസിന് നിരോധനവും ക്യാംപുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയ നടപടി ഫലത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണം കൊയ്യുന്നതിനുള്ള എളുപ്പവഴിയാവുകയാണ്. സ്‌കൂളുകള്‍ കുറഞ്ഞ ഫീസില്‍ നടത്തിയിരുന്ന ക്യാംപുകള്‍ ഇരട്ടിയിലധികം തുക ഈടാക്കി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ഈ ആഴ്ച്ച തന്നെ വെക്കേഷന്‍ ക്ലാസ് തുടങ്ങാനും തയാറെടുത്തിട്ടുണ്ട്.
വേനല്‍ അവധിയില്‍ കുട്ടികള്‍ക്കായി ചിത്രരചന, സംഗീതം, നൃത്തം, സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം സംഘടിപ്പിക്കാന്‍ വിവിധ സ്‌കൂളുകള്‍ പദ്ധതിയിട്ടിരുന്നു. തുച്ഛമായ ഫീസ് ഈടാക്കി കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന, നഗരവാസികളായ കുട്ടികള്‍ക്ക് ഇത് ഏറെ ആശ്വാസകരവുമായിരുന്നു. ക്യാംപുകള്‍ക്ക് പരമാവധി ഏഴുദിവസമെന്ന നിബന്ധന വന്നതോടെ ഈ പദ്ധതികള്‍ വെള്ളത്തിലായി. ഇതോടെയാണ് ഇരട്ടിയലധികം ഫീസ് ഈടാക്കി പരിശീലനവും ക്യാംപും സംഘടിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത്.
തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്‌കൂള്‍ ആയിരം രൂപ ഈടാക്കി നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്‌കേറ്റിങ് പരിശീലനത്തിന് ഒരു സ്വകാര്യ ഏജന്‍സി ആറായിരം രൂപ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റു പരിശീലനങ്ങളുടെ കാര്യത്തിലും സമാന സ്ഥിതിയാണ്. നിരോധന ഉത്തരവിന് പിന്നാലെ ഏജന്‍സികള്‍ മാര്‍ക്കറ്റിങും ശക്തമാക്കിയിട്ടുണ്ട്. നഗരവാസികളായ ഭൂരിപക്ഷം കുട്ടികളുടെയും അവധിക്കാലം ഇത്തരം പരിശീലനങ്ങളിലും ക്യാംപുകളിലുമായിരിക്കും. സ്‌കൂളുകളില്‍ കുറഞ്ഞ നിരക്കില്‍ നടത്തിയിരുന്ന പരീശിലനത്തിന് പുറത്ത് വന്‍തുക കൊടുത്ത് ചേരേണ്ട സ്ഥിതിയാണ് നിലവില്‍.
ഇതിനു പുറമേയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ അവധിക്കാല ക്ലാസുകള്‍. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ ഒന്നും ചെയ്യാനില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ അവധിക്കാല ക്ലാസിനെതിരേയും ബാലാവകാശ കമ്മിഷനും സര്‍ക്കാരും ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അവധിക്കാലത്തെ പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു വിഘാതമാകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിന് തടയിട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാതെ ഉത്തരവ് ഫലപ്രദമാകില്ലെന്നതാണ് യാഥാര്‍ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago