സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലിസ് സംവിധാനം അപര്യാപ്തം
നാദാപുരം: സൈബര്‍ കേസുകളിലെ അന്വേഷണത്തിനായുള്ള പൊലിസ് സംവിധാനം അപര്യാപ്തമെന്ന് വ്യാപക ആക്ഷേപം. മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോകള്‍ പ്രചരിപ്പിക്കുക, വ്യാജ ഫോണ്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക, ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ് തുടങ്ങിയ കേസുകളുടെ തുമ്പുകള്‍ കണ്ടെത്തുന്നതില്‍ പൊലിസിലെ സൈബര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അറിയുന്നത്.
നാദാപുരം, വളയം സ്റ്റേഷനുകളില്‍ നിരവധി സൈബര്‍ പരാതികള്‍ തെളിയിക്കാനാകാത്ത സംഭവത്തിനു പിന്നാലെയാണ് വടകരയിലെ സ്റ്റുഡിയോവില്‍ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോകള്‍ പ്രചരിപ്പിച്ച സംഭവവും പൊലിസിന് തലവേദനയായത്. ഈ കേസില്‍ സ്റ്റുഡിയോ ഉടമയെ ഇന്നലെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ വരിക്കോളി സ്വദേശിനി മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ കേസിലും പൊലിസ് അന്വേഷണം പാതിവഴിയിലാണ്. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും നിരന്തരമായി ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ഡിസംബറിലാണ് യുവതി പൊലിസില്‍ പരാതിപ്പെട്ടത്.
ഇതോടെ യുവതിയുടെ ഭര്‍ത്താവിനും മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണി തുടര്‍ന്നു. യുവതിയുടെ ബന്ധുക്കളില്‍ ചിലര്‍ക്കും മോര്‍ഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങള്‍ അയക്കുകയുണ്ടായി. ഇന്റര്‍നെറ്റ് ഫോണ്‍ മുഖേനയുള്ള ഭീഷണി അസഹ്യമായതോടെ പ്രതിയുടെ ഫോണിന്റെ യു.ആര്‍.എല്‍ ഐ.ഡി കണ്ടെത്തി വടകര റൂറല്‍ എസ്.പിക്ക് യുവതിയും ബന്ധുക്കളും പരാതി നല്‍കിയിരുന്നു.
ഇതുവരെയും പ്രതിയെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ചുള്ള ഏകദേശ ധാരണ ഇവര്‍ക്കുണ്ടെങ്കിലും പൊലിസിലെ സൈബര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലൂടെ മാത്രമേ സ്ഥിരീകരണത്തിന് വഴിയുള്ളൂ. മഖ്യമന്ത്രി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, വളയത്ത് എ.ടി.എമ്മില്‍ നിന്നു പണംതട്ടിയ പരാതിയുമുള്‍പ്പെടെ നിരവധി കേസുകളാണ് എങ്ങുമെത്താതെ കെട്ടിക്കിടക്കുന്നത്. ആറുമാസം മുന്‍പ് കീറിയപറമ്പത്ത് രവി എന്നയാളുടെ പാറക്കടവിലെ ബാങ്ക് അക്കൗണ്ടില്‍നിന്നു എ.ടി.എം മുഖേന പണം കവര്‍ന്ന സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല.
പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട തൃശൂരിലെ ധനകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പരാതിക്കാരന്‍ വളയം പൊലിസിന് നല്‍കിയിട്ടും സൈബര്‍ വിഭാഗത്തില്‍ നിന്നു ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ആദ്യകാലങ്ങളില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലിസ് കണ്ടെത്തി ഉടമസ്ഥന് നല്‍കാറുണ്ടെങ്കിലും അടുത്തകാലത്ത് കുറ്റകൃത്യങ്ങളുള്ള കേസുകള്‍ മാത്രമേ സൈബര്‍ വിഭാഗം ഏറ്റെടുക്കുന്നുള്ളൂ.
നാദാപുരം മേഖലയില്‍ തന്നെ നിരവധി തീവയ്പ്, സ്‌ഫോടനക്കേസുകള്‍ പൊലിസ് കംപ്യൂട്ടര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനായി തുടര്‍നടപടിക്ക് കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."