മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ കല്ലേറ്
മട്ടന്നൂര്‍: മട്ടന്നൂര്‍ തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ കല്ലേറ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നയിച്ച നവദര്‍ശന്‍ യാത്രയുടെ ഉദ്ഘാടന ദിവസം സ്ഥാപിച്ച കൊടിമരം ഇന്നലെ ഉച്ചയ്ക്ക് നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരത്തോടെ എടയന്നൂരില്‍ നിന്നും പാലയോടെക്ക് നടത്തിയ പ്രകടനത്തിന് എടയന്നൂരിലേക്ക് മടങ്ങുമ്പോഴാണ് പിന്നില്‍ നിന്നു കല്ലേറുണ്ടായത്. അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെരൂറിലെ പ്രദീപിന്(34) സാരമായ പരുക്കേറ്റു. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നതിനിടെയാണ് കല്ലേറുണ്ടായത്. പൊലിസിന്റെ നിരുത്തരവാദിത്ത സമീപനമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി. പി.എം ജാഥയ്ക്കായി പ്രചാരണം നടത്തുന്നവര്‍ക്ക് നേരെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."