ഫാക്ട് അക്കാദമി ഐ ലീഗിനൊരുങ്ങുന്നു; അക്രഡിറ്റേഷന് നടപടികള്‍ തുടങ്ങി
ഏലൂര്‍: ഏലൂര്‍ ഫാക്ട് ഫുഡ്ബോള്‍ അക്കാദമി(എഫ്.എഫ്.എ) ചരിത്രത്തിലാദ്യമായി ഐ ലീഗ് മത്സരങ്ങള്‍ക്കൊരുങ്ങുന്നു. ഐലീഗ് അണ്ടര്‍ 13 മത്സരങ്ങള്‍ക്കാണ് എഫ്.എഫ് അക്കാദമി കച്ചമുറുക്കുന്നത്.
ഇതിനായി സംസ്ഥാനത്തെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന 11 താരങ്ങളെ എഫ്.എഫ് അക്കാദമി തങ്ങളുടെ കോട്ടയിലെത്തിച്ചു കഴിഞ്ഞു. നിലവില്‍ അക്കദാമിയിലുള്ള താരങ്ങളും പുതിയതായി തിരഞ്ഞെടുത്ത് താരങ്ങളും ചേര്‍ന്ന് മുപ്പതിലധികം താരങ്ങളുമായി എഫ്.എഫ്.എ സംഘം തയാറാണ്. ഇനി എഫ്.എഫ് അക്രഡിറ്റേഷന് ലഭിക്കാനുള്ള നടപടികളാണുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി എഫ്.എഫ് അക്കാദമി അധികൃതര്‍ പറഞ്ഞു.
പതിനൊന്ന് പ്രധാന കളിക്കാരെയും പത്ത് റിസര്‍വ്വ് താരങ്ങളെയും അക്കാദമി കരുതിയിട്ടുണ്ട്. അക്കാദമിയില്‍ പരിശീലിച്ച താരങ്ങളില്‍ ചിലര്‍ ഇന്ന് സംസ്ഥാനത്തെ മറ്റ് പ്രധാന ടീമുകളില്‍ കളിക്കുകയാണ്.
ഇത്തവണ അക്കാദമിക്ക് സ്വന്തമായി കളിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് പുതിയ കളിക്കാരെ തിരഞ്ഞെടുത്തത്. ഐ ലീഗ് നിബന്ധനകള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പറഞ്ഞിരിക്കുന്നതെല്ലാം സജ്ജീകരിക്കാന്‍ ബുദ്ധിമുട്ടുകളില്ലെന്ന് ഫാക്ട്ട് ഫുട്ബോള്‍ അക്കാദമി അധികൃതര്‍ പറഞ്ഞു. അടുത്ത വര്‍ഷം അണ്ടര്‍ 15 ഐ ലീഗ് മത്സരങ്ങളിലും ഒരു കൈ നോക്കാന്‍ തന്നെയാണ് അക്കാദമി അധികൃതരുടെ തീരുമാനം.
വരും വര്‍ഷങ്ങളില്‍ സീനിയര്‍ ടീമിനെയും അക്കാദമിയില്‍ നിന്നും പ്രതീക്ഷിക്കാം. രജിസ്ട്രേഷന് അവസാനിച്ചാല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാകും മത്സരങ്ങള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."