എസ്.കെ.എസ്.ബി.വി സത്യസമ്മേളന ജില്ലാതല ഉദ്ഘാടനം
തൃക്കുന്നപ്പുഴ: കുട്ടികള്‍ സത്യശീലരും അനുസരണയുള്ളവരുമായി വളരണമെന്ന് സമസ്ത ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എം .എ അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി പറഞ്ഞു.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ' പറയാം സത്യം മാത്രം അത് കൈപ്പേറിയതാണെങ്കിലും ' എന്ന പ്രമേയത്തില്‍ റൈഞ്ച് തലങ്ങളില്‍ നടക്കുന്ന സത്യസമ്മേനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കുന്നപ്പുഴ റൈഞ്ച് പ്രസിഡന്റ് ഹാഫിസ്.കെ.കെ.എം സലീം ഫൈസി അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.ബി.വി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശഫീഖ് മണ്ണഞ്ചേരി ആമുഖ പ്രഭാഷണം നടത്തി.പതിയാങ്കര ശംസുല്‍ ഉലമ വാഫി കോളേജ് പ്രൊഫസര്‍ നൗഫല്‍ വാഫി പ്രമേയ പ്രഭാഷണം നടത്തി.
പാനൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഹില്‍ വൈലിത്തറ,ട്രഷറര്‍ ഷഫീഖ് റഹ്!മാന്‍,എസ്.കെ.എസ്.ബി.വി ജില്ലാ ജന.സെക്രട്ടറി മുബാഷ് ആലപ്പുഴ ,പാനൂര്‍ മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഹനീഫ കുന്നുതറ,ജമാഅത്ത് അംഗം അബ്ദുല്‍ഖാദര്‍,എസ്.കെ.എസ്.ബി.വി ജില്ലാകമ്മറ്റി അംഗം സിറാജ്,രക്ഷാകര്‍തൃ പ്രതിനിധികളായ ഉവൈസ് കുഞ്ഞിതയ്യില്‍,സുബൈര്‍ പാനൂര്‍ വിവിധ മദ്‌റസ അധ്യാപകരായ കെ.കെ.എ സലീം ഫൈസി,ഇസ്മായില്‍ അന്‍വരി,ബഷീര്‍ മുസ്‌ലിയാര്‍,സലാഹുദ്ദീന്‍ അസ്ഹരി,സിറാജുദ്ദീന്‍ ഫൈസി സംബന്ധിച്ചു.എസ്.കെ.എസ്.ബി.വി ജില്ലാ ട്രഷറര്‍ രിഫാസ് സിദ്ദീഖ് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ലുഖ്മാന്‍ ഉവൈസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."