HOME
DETAILS
MAL
സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് കെട്ടിടം തകര്‍ന്നു
backup
April 03 2018 | 06:04 AM
കോതനല്ലൂര്‍: സ്ക്കൂള് കെട്ടിടത്തിന് മുകളിലേക്ക് ആഞ്ഞിലിമരത്തിന്റെ വലിയ ശിഖിരം ഒടിഞ്ഞ് വീണ് കെട്ടിടം തകര്‍ന്നു.
സ്കൂളിന് അവധി ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീശിയടിച്ച കാറ്റിലാണ് ചാമക്കാല സെന്റ് ജോണ്‍സ് എല്‍ പി സ്ക്കൂളിന്റെ ക്ലാസ്സ് മുറി പൂര്‍ണ്ണമായി തകര്‍ന്നത്. സമീപവാസിയായ കല്ലിടിക്കല്‍ ജോയിയുടെ പുരയിടത്തില്‍ നിന്ന കൂറ്റന്‍ ആഞ്ഞിലിമരം വീണാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നത്.അപകടാവസ്ഥയില്‍ നിന്ന ആഞ്ഞിലിമരം വെട്ടിമാറ്റണമെന്ന് വാര്‍ഡ് മെമ്പര്‍ ബിനോയി ഇമ്മാനുവേല്‍, സ്ക്കൂള് മാനേജര്‍ ഫാ.ജോസ് കടവില്‍ ചിറ എന്നിവര്‍ മാഞ്ഞൂര്‍ പഞ്ചായത്തിനോടും മരത്തിന്റെ ഉടമയോടും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വരത്തിന്റെ ബാക്കി ചില്ലകളും സ്ക്കൂളിനുമുകളിലേക്ക് അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."