HOME
DETAILS

പൊതുമരാമത്ത് സെക്ഷന്‍ ഒഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് പരിശോധന: 1,79,000 രൂപ പിടിച്ചെടുത്തു

  
backup
June 03, 2016 | 9:37 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ab

പാലക്കാട്: പൊതുമരാമത്ത് (റോഡ്‌സ്) സെക്ഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിസി ജോസഫിന്റെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 1,79,000 രൂപ പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഷൊര്‍ണൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ടാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആലത്തൂര്‍ അസി. എന്‍ജിനീയറുടെ കൈവശം കണക്കില്‍പ്പെടാത്ത പണം പിടികൂടിയതിനു പുറമെ രേഖകളിലും കൃത്രിമം കണ്ടെത്തി. ഇവിടെ സ്‌റ്റോക്ക് രജിസ്റ്ററും വിതരണ രജിസ്റ്ററും ഒത്തുനോക്കിയതില്‍ 90 ബാരല്‍ ടാര്‍ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ടാര്‍ വന്നതും കരാറുകാര്‍ക്ക് വിതരണം ചെയ്തതുമായ രേഖകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. ഷൊര്‍ണൂര്‍ സെക്ഷന്‍ ഓഫിസില്‍ ഫിസിക്കല്‍ സ്‌റ്റോക്കും രേഖകളും തമ്മില്‍ ഒത്തുനോക്കിയതില്‍ 114 ബാരല്‍ ടാറിന്റെ കുറവ് കണ്ടെത്തി. ഇതിന് 12 ലക്ഷത്തോളം രൂപ വിലവരും. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദമായ അന്വേഷണത്തിനും ശിപാര്‍ശ നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  4 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  4 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  4 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  4 days ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  5 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  5 days ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  5 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  5 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  5 days ago