HOME
DETAILS
MAL
വിഴിഞ്ഞം തുറമുഖം: കാലാവധി നീട്ടിനല്‍കാനാവില്ല; സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
backup
April 03 2018 | 10:04 AM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ നിര്‍മാണ കമ്പനി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലാവാധി നീട്ടിനല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനിയെ അറിയിച്ചു.
ഓഖി ദുരന്തം തുറമുഖത്തിന്റെ നിര്‍മാണത്തെ ബാധിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സമയം അനുവദിച്ചുതരാന്‍ ആവശ്യപ്പെടാനാണ് പ്രധാനമായും കരണ്‍ അദാനി മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയത്.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ ചര്‍ച്ചയില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."