ജെജെ ആക്ടിന്റെ മറവിലെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക: എസ്‌വൈഎസ് സഊദി നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ്
മദീന : ജെ.ജെ ആക്ടിന്റെ മറവില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും അനാഥ വിദ്യാര്‍ഥികളുടെ ഏക ആശ്രയമായ യതീം ഖാനകള്‍ക്ക് നേരെയും നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
സുന്നി യുവജന സംഘം (എസ് വൈ എസ് ) സഊദി നാഷണല്‍ കമ്മിറ്റി മദീനയില്‍ സംഘടിപ്പിച്ച നാഷണല്‍ ഡെലിഗേറ്‌സ് മീറ്റ് 2018 ല്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോര്‍ഡ് ആഗോള വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് പോലും മാതൃകയാണെന്നും മലേഷ്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ നിന്നും സമസ്ത കേന്ദ്ര ഓഫീസ് സന്ദര്‍ശിക്കുന്ന പ്രതിനിധികള്‍ ഇക്കാര്യം പലപ്പോഴായി എടുത്തു പറയുന്നത് ഏറെ സന്തോഷകരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യഭാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മലേഷ്യയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ പോലും മാതൃകയാക്കി പ്രശംസിച്ചിട്ടുണ്ടെന്നും അവിടുത്തെ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു പ്രശംസിച്ചതായും അദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ല്യാര്‍ കോള്‍ കോണ്‍ഫറന്‍സിങ്ങിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു.
സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുള്ള നാഷണല്‍ ഡെലിഗേറ്‌സ് മീറ്റ് 2018 മദീനയിലാണ് അരങ്ങേറിയത്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രധാന ഔദ്യോഗിക ഭാരവാഹികളാണ് ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്തത്. മൂന്ന് മാസത്തെ കര്‍മ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യാന്‍ തീരുമാനിച്ചു.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം ബാഖവി പൊന്മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തി . ശറഫുദ്ധീന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ ക്യാംപങ്ങള്‍ക്കുള്ള നസ്വീഹത്ത് നല്‍കി.
നാഷണല്‍ കമ്മറ്റി ട്രഷറര്‍ സൈദലവി ഫൈസി പനങ്ങാങ്ങര കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. ജനറല്‍സെക്രട്ടറി അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അസ്‌ലം അടക്കാതോട് നന്ദിയും പറഞ്ഞു.
ഹാഫിദ് ബിശ്ര്! കാസര്‍ഗോഡ് ഖിറാഅത്ത് നടത്തി. ഉമറുല്‍ ഫാറൂഖ് ഫൈസി മദീന,മുഹമ്മദ് കോയ തങ്ങള്‍ റിയാദ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബൂബക്കര്‍ ഹാജി ആനമങ്ങാട്, ഷാഫി ഹാജി ഓമച്ചപ്പുഴ, അഷ്‌റഫ് തില്ലങ്കേരി, , സുബൈര്‍ ഹുദവി വെളിമുക്ക്, ബഷീര്‍ ബാഖവി ജുബൈല്‍, ഹകീം വാഫി ജിദ്ദ, അബ്ദുള്ള ഫൈസി കൊളപറംബ് അഷ്‌റഫ് മിസ്ബാഹി മക്ക, മാള മുഹ്‌യുദ്ധീന്‍ തൃശൂര്‍, ആരിഫ് ബാഖവി മംഗലാപുരം, ശുഹൈബ് മുസഹ്മിയ, സമദ് മൗലവി ബുറൈദ , ഹസന്‍ ഹുദവി കോട്ടുമല, കുഞ്ഞിപ്പ തവനൂര്‍, ശിഹാബ് വേങ്ങൂര്‍ , സലിം ചങ്ങരംകുളം, അഷ്‌റഫ് മുസഹ്മിയ, ശിഹാബ് വിളക്കോട് അല്‍ റാസ്, അഷ്‌റഫ് അഷ്‌റഫി ദമാം, നാസര്‍ ഫൈസി ജുബൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."