HOME
DETAILS
MAL
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് ട്രംപ്
backup
April 04 2018 | 04:04 AM
വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇറാഖിലും അഫ്ഗാനിലും നടത്തിയ ഇടപെടലുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഐ.എസ് ഭീകരവാദികളെ തകര്‍ക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. അത് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങള്‍ മറ്റുള്ളവരുടെ സഹകരണത്തോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്. സിറിയയില്‍ നിന്നും സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."