HOME
DETAILS
MAL
നികുതി വരുമാനം കുറഞ്ഞതിനാല്‍ ഇന്ധനതീരുവ കുറയ്ക്കാനാവില്ല: തോമസ് ഐസക്
backup
April 04 2018 | 05:04 AM
തിരുവനന്തപുരം: നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലവര്‍ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധന വിലവര്‍ധനവിന് കാരണം. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. യു.ഡി.എഫ് ഭരിക്കുന്ന കാലത്തും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."