പദ്ധതി തുക വിനിയോഗത്തില്‍ ജില്ലാ കുടുംബശ്രീക്ക് മികച്ച നേട്ടം
ആലപ്പുഴ: 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ജില്ലാ കുടുംബശ്രീ മിഷന്‍ പദ്ധതി തുക വിനിയോഗത്തില്‍ മികച്ച നേട്ടം . ലഭിച്ച തുകയില്‍ ബാക്കിയാക്കിയത് വെറും 962 രൂപ മാത്രമാണ്. കേന്ദ്ര ഫണ്ടുകളായ നാഷണല്‍ റൂറല്‍ ലൈവ്‌ലീഹുഡ് മിഷന്‍(എന്‍.ആര്‍.എല്‍.എം.) പദ്ധതിയില്‍ നൂറു ശതമാനം ഫണ്ടും വിനിയോഗിച്ചു കഴിഞ്ഞു.
മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി.) പദ്ധതിയുടെ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ദീന്‍ദയാല്‍ ഉപാദ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ(ഡി.ഡി.യു.ജി.കെ.വൈ) അറുപത്തിയെട്ട് ശതമാനം തുകയും വിനിയോഗിച്ചു. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്റെ നേതൃത്വത്തിലുള്ള ജില്ലാ കുടുംബശ്രീ മിഷനാണ് പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാനത്ത് മികച്ച് നേട്ടം കൈവരിച്ചത്. കഴിഞ്ഞ 20 വര്‍ഷക്കാലമായി സംസ്ഥാനത്തിനകത്ത് നിരവധി നേട്ടങ്ങളുമായി മുന്നോട്ടുപോകുന്ന കുടുംബശ്രീയുടെ ലക്ഷ്യം സ്ത്രീശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയാണ്.ഗ്രാമപ്രദേശങ്ങളിലെ സത്രീകളുടെ ഉന്നമനത്തിനായി അവരെ വിവിധ അയല്‍കൂട്ടങ്ങളും, എ.ഡി.എസ്., സി.ഡി.എസ്.യൂണിറ്റുകളായി തിരിച്ച് അവര്‍ക്ക് വേണ്ട് പരിശീലനങ്ങള്‍ ലഭ്യമാക്കി സ്വയം തൊഴില്‍ ഉള്‍പ്പടെയുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ കുടുബശ്രീ മിഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകളെ വിവിധ മൈക്രോ എന്റര്‍പ്രൈസിംഗ് (എം.ഇ.) യൂണിറ്റുകളായി തിരിച്ച് അവര്‍ക്കാവശ്യമുള്ള സബ്‌സിഡി ലോണ്‍, അയല്‍കൂട്ടങ്ങള്‍ക്കുള്ള ആര്‍.എഫ്., എന്നിവ നല്‍കി. കാറ്ററിംഗ് യൂണിറ്റുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിംഗ്, ജൈവകൃഷി, വിവിധ സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഫണ്ടുകള്‍ ചിലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."