HOME
DETAILS
MAL
സഊദി എണ്ണക്കപ്പലിനുനേരേ ഹൂതിവിമതരുടെ ആക്രമണം
backup
April 04 2018 | 19:04 PM
ജിദ്ദ: യമനിലെ ഹുദൈദാ തുറമുഖത്തിനു സമീപം സഊദിയുടെ എണ്ണക്കപ്പല്‍ ഹൂതിവിമതര്‍ ആക്രമിച്ചു. ചെങ്കടലില്‍ തെക്കുനിന്ന് വടക്കോട്ട് യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണം പരാജപ്പെട്ടതായി സഖ്യസേന അറിയിച്ചു. നിസാരമായ കേടുകള്‍ പറ്റിയ കപ്പല്‍ യാത്ര തുടര്‍ന്നെന്നും സഖ്യസേന അറിയിച്ചു.
എന്നാല്‍ സഊദി യുദ്ധക്കപ്പലിനു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഹുദൈദയില്‍ കഴിഞ്ഞ ദിവസം ഏഴു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സഊദി വ്യോമാക്രമണത്തിന് പ്രതികാരമായാണ് കപ്പല്‍ ആക്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി. സഊദിക്കകത്തെ വിവിധ പ്രദേശങ്ങള്‍ക്കെതിരേ ഹൂതിവിമതര്‍ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കകമാണ് സഊദിയുടെ എണ്ണക്കപ്പലിനെതിരേയും ആക്രമണമുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."