HOME
DETAILS
MAL
എട്ടു മണിക്കൂര്‍ ഡ്യൂട്ടി: ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹരജി
backup
April 04 2018 | 19:04 PM
കൊച്ചി: കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തിയ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്കി.
ഫെബ്രുവരി 23ന് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയെങ്കിലും ഇതു നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഡ്യൂട്ടി സമയം നിശ്ചയിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ വേണ്ടിയാണ് കെ.എസ്.ആര്.ടി.സി ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."